ഓര്‍മ്മകള്‍ പുതുക്കാനും വിശേഷങ്ങൾ പങ്കുവെക്കുവാനും സെന്റ് ജോൺസ് സ്കൂൾ ഓഫ് നഴ്സിംഗ് പൂർവ്വ വിദ്യാർത്ഥികൾ ഒത്തു ചേര്‍ന്നു

ഡാളസ്: നീണ്ട 25 വർഷത്തിനു ശേഷം ബാംഗ്ലൂർ, സെന്റ് ജോൺസ് സ്കൂൾ ഓഫ് നഴ്സിംഗ് പൂർവ്വ വിദ്യാർത്ഥി 97 ബാച്ച് സ്നേഹസംഗമായി ഡാളസിൽ ഒത്തു ചേർന്നു.

സൗഹൃദം പെയ്തിറങ്ങിയതും സന്തോഷം പരന്നൊഴുകിയതുമായ ഈ സ്‌നേഹസംഗമത്തിൽ അമേരിക്ക-യു.കെ, കാനഡ മേഖലകളില്‍ നിന്നുമുള്ള സുഹൃത്തുക്കളാണ് എത്തിച്ചേര്‍ന്നത്. കട്ടൻ ചായ നുകര്‍ന്ന് കപ്പയും മുളകരച്ചതും കഴിച്ച് സൗഹൃദം പങ്കുവച്ചും പാട്ടു പാടിയും സഹപാഠികളോടൊത്തുള്ള പഠനകാലവും ആ നല്ല സ്മരണകളുടെ പച്ചപ്പും പങ്കു വെച്ചു.

ഡാളസ് കേന്ദ്രീകരിച്ചു നടത്തിയ ഈ സംഗമം നിഷ ജോസ്, ദീപ ജെയ്സൺ, എയ്ഞ്ചൽ ജ്യോതി എന്നിവരാണ് ഏകോപിപ്പിച്ചത്. വിവിധ സ്ഥലങ്ങളിൽ നിന്നും വന്ന സുഹൃത്തുക്കൾ ആ കാലത്തെ നല്ല ഓർമ്മകൾ ഒരിക്കൽ കൂടി അയവിറക്കി ചിരിച്ചുല്ലസിച്ചു അവരവരുടെ തുരുത്തുകളിലേക്ക് യാത്ര ചെയ്തു.

ഫ്ലോറിഡയിൽ അടുത്ത സ്നേഹ സംഗമത്തിന് കാണാമെന്ന പ്രതീക്ഷയോടെ എല്ലാവരും യാത്ര പറഞ്ഞു മടങ്ങി.

Print Friendly, PDF & Email

Leave a Comment

More News