ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 26 ബുധന്‍)

ചിങ്ങം: ബന്ധങ്ങള്‍, സൗഹൃദങ്ങള്‍ മുതലായവയാണ്‌ ഇപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രധാനം. ഇവയെല്ലാം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. ഈ കാര്യത്തില്‍ നക്ഷത്രങ്ങള്‍ ഇന്ന്‌ ഉദാരമായി സഹായിക്കും. ജീവിതം എത്രമാത്രം സുന്ദരമാണെന്ന്‌ ഈ മാനുഷിക ബന്ധങ്ങള്‍ ബോധ്യപ്പെടുത്തുന്നു. ഈ ബന്ധങ്ങളാണ്‌ ജീവിതത്തിന്‌ നിറവും മണവും നല്‍കുന്നത്‌. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന്‌ സുദൃഡ്മമാകും. അവരില്‍നിന്ന്‌ എല്ലാ തരത്തിലുള്ള സഹകരണവും നിങ്ങള്‍ക്ക്‌ ലഭിക്കും. ഇന്ന്‌ നടത്തുന്ന യാത്ര മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും നിങ്ങള്‍ക്ക്‌ ഇപ്പോള്‍ സമയം നല്ലതാണ്‌.

കന്നി: ഇന്ന്‌ നിങ്ങള്‍ ആളുകളോട്‌ മധുരോദാരമായി പെരുമാറും. മധുരവുമായി ബന്ധപ്പെട്ട എല്ലാറ്റിനും ഇന്ന്‌ നിങ്ങളുടെ അജണ്ടയില്‍ പ്രാമുഖ്യമുണ്ട്‌. സുഖകരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന്റെ നേട്ടങ്ങള്‍ മനസിലാക്കുന്നതോടെ ഏല്‍പ്പിച്ച ജോലി കൃത്യസമയത്ത്‌ ചെയ്തുതീര്‍ക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയുന്നു. ഇത്‌ ശാന്തമായ മനസും ഉത്തമമായ ആരോഗ്യവും ഉറപ്പാക്കുന്നു. ബൗദ്ധിക ചര്‍ച്ചകളില്‍ നിന്ന്‌ അകന്നുനില്‍ക്കുകയും ഉല്ലാസവേളകളില്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുക. അതുകൊണ്ട്‌ തന്നെയാകാം നിങ്ങള്‍ മധുരപലഹാരങ്ങളില്‍ തന്നെ പ്രിയം കാണിക്കുകയും കലോറികളുടെ കണക്ക്‌ നോക്കാതെ ഐസ്‌ക്രീം ആസ്വദിക്കുകയും ചെയ്യുന്നത്‌. ഇന്ന്‌ ഒരു യാത്രക്ക്‌ സാധ്യതയുണ്ട്‌. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാര്‍ഥികള്‍ക്കും അക്കാദമിക്‌ കാര്യങ്ങളില്‍ തല്‍പരരായവര്‍ക്കും ഇത്‌ നല്ല സമയമല്ല.

തുലാം: നാടകിയമായി നിങ്ങള്‍ ഇന്ന്‌ ഒരു ഷോ ഏറ്റെടുക്കും. നിങ്ങളില്‍ നിന്നും ജോലിയിലുള്ള ഒരു സമര്‍പ്പണമോ അല്ലെങ്കില്‍ കുടുംബത്തോടുള്ള സമര്‍പ്പണമോ ആയി ബന്ധപ്പെട്ട്‌ ഒരു പ്രകടനം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചിന്തയിലുള്ള ഏറ്റവും മികച്ച ആശയം ഉപയോഗിച്ച്‌ അവര്‍ക്ക്‌ നേട്ടം ഉണ്ടാക്കിനല്‍കാം. വ്യവസായ മേഖലയില്‍, ഒരു പക്ഷേ നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളില്‍ വച്ച്‌ ഏറ്റവും മികച്ചത്‌ ഇതായിരിക്കും.

വൃശ്ചികം: ബന്ധങ്ങളാണ്‌ ജീവിതത്തില്‍ ഏറ്റവും പ്രധാനം. നിങ്ങള്‍ അടുത്തുള്ളപ്പോള്‍ അടുപ്പമുള്ളവരെ എങ്ങനെ പരിഗണിക്കുന്നു എന്നത്‌ വളരെ പ്രധാനപ്പെട്ട കാര്യമാണ്‌. ഇന്ന്‌ ആരെയെങ്കിലും വളരെ നന്നായി പരിഗണിക്കുക. തെറ്റിദ്ധാരണകളുണ്ടെങ്കില്‍ തിരുത്താന്‍ ശ്രമിക്കണം. എന്നാല്‍ അവരെ ഒരുതരത്തിലും നിയന്ത്രിക്കാന്‍ ശ്രമിക്കരുത്‌.

ധനു: ഇന്ന്‌ നേട്ടങ്ങളുടെ ഒരു ദിവസമായിരിക്കും. കുടുംബജീവിതം പരമാവധി ആസ്വദിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയും. സുഹൃത്തുക്കളോടൊപ്പം ഒരു ചെറിയ യാത്രയ്ക്ക്‌ പോകാം. പ്രിയപ്പെട്ട പാചകരീതി നിങ്ങള്‍ ആസ്വദിക്കും.

മകരം: നിങ്ങളുടെ കച്ചവടം ഇന്ന്‌ സാധാരണപോലെ മികച്ചതായിരിക്കില്ല. ആരോഗ്യവും അല്‍പം മോശമായിരിക്കും. മാത്രമല്ല, നിങ്ങള്‍ക്ക്‌ അപകടങ്ങള്‍ക്കും സാധ്യതയുണ്ട്‌. അതിനാല്‍ അപകടകരമായേക്കാവുന്ന കാര്യങ്ങളോ സാഹചര്യങ്ങളോ കൈകാര്യം ചെയ്യുന്നത്‌ ഒഴിവാക്കുക. എന്നാല്‍ ഈ ദിവസം ചില ക്രിയാത്മകമായ കാര്യങ്ങളും ഉള്‍ക്കൊള്ളുന്നു. കച്ചവട ആവശ്യങ്ങള്‍ക്കായുള്ള യാത്ര നിങ്ങള്‍ക്ക്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചില ലാഭങ്ങള്‍ നേടിത്തരും.

കുംഭം: ഇന്ന്‌ വീട്ടില്‍ ഒരു സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിന്‌ നിങ്ങള്‍ക്ക്‌ കഠിനമായ പരിശ്രമം വേണ്ടിവരും. എന്നാല്‍ പ്രശ്നം കൂടുതല്‍ വഷളാക്കിക്കൊണ്ട്‌ കുട്ടികള്‍ നിങ്ങളുടെ ഇടപെടല്‍ കൂടുതല്‍ കഠിനമാക്കും. ഇതുകൂടാതെ ചില കുടുംബ പ്രശ്നങ്ങളും ഉണ്ടാകാം. എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ അസൂയാലുക്കളായ ചില അയല്‍ക്കാര്‍ നിലവിലുള്ള പ്രശ്നങ്ങള്‍ വഷളാക്കിയേക്കാം.

മീനം: ഓരോ ദിവസത്തെയും ജീവിതം അടുക്കും ചിട്ടയുമുള്ളതാക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കും. ഏന്നാല്‍ കാര്യങ്ങള്‍ ഫലപ്രദമായി പരിഹരിക്കാന്‍ നിങ്ങള്‍ക്ക്‌ ഇന്ന്‌ കഴിയില്ല. അതിനാല്‍ കാര്യങ്ങളെ അവ വരുന്നതുപോലെ കാണാനും, പുരോഗതിയുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുക.

മേടം: ഇന്ന്‌ നിങ്ങളുടെ ദിവസം സന്തോഷപ്രദമായിരിക്കും – പ്രത്യേകിച്ചും കുടുംബാന്തരീക്ഷം. വിവാഹത്തിന്‌ ഏറ്റവും അനുയോജ്യമായ സമയമാണിത്‌. ഇന്ന്‌ ജീവിത പങ്കാളിയുമായി ഈഷ്മളമായ ചില നിമിഷങ്ങള്‍ പങ്കിടുക. നിങ്ങള്‍ക്കിന്ന്‌ സാമ്പത്തിക വിജയമുണ്ടാകും. രസകരമായ യാത്രകള്‍ക്കും ഇന്ന്‌ സാധ്യതയുണ്ട്‌. നിങ്ങളുടെ വൈകാരികമായ പെരുമാറ്റം ജീവിതപങ്കാളിയുടെ കോപത്തിന്‌ കാരണമായേക്കാം. ജോലിയില്‍ നിങ്ങള്‍ക്കിന്ന്‌ പ്രശംസയും അഭിനന്ദനങ്ങളും ലഭിക്കും. വാദപ്രതിവാദങ്ങളില്‍നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും കഴിയുന്നത്ര അകന്ന്‌ നില്‍ക്കുക. യാത്രയ്ക്ക്‌ നല്ല സമയമാണ്‌. കാര്‍ വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനും ഇന്ന്‌ നല്ല ദിവസമാണ്‌.

ഇടവം: ശാരീരികമായും മാനസികമായും സാഖ്യം അനുഭവപ്പെടുന്ന ദിവസമാണിന്ന്‌. സാമ്പത്തികവും ഭാതികവുമായ വിജയങ്ങളും, ഉല്ലാസകരമായ വേളകളും നിങ്ങള്‍ക്ക്‌ വേണ്ടി കാത്തിരിക്കുന്നു. ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ യാഥാര്‍ഥ്യമാവുകയും ഏറ്റെടുത്ത ജോലി അനായാസം പൂര്‍ത്തിയാക്കുകയും ചെയ്യും. തന്മൂലം അതിന്റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ താല്‍പര്യപ്പെടും. ഇന്ന്‌ നിങ്ങളുടെ കണക്കുകൂട്ടലുകള്‍ ഫലവത്തായി തീരും. മാതൃഭവനത്തില്‍ നിന്ന്‌ നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. രോഗികള്‍ക്ക്‌ ഇന്ന്‌ ആരോഗ്യത്തില്‍ പെട്ടെന്ന്‌ പുരോഗതിയുണ്ടാകും. വളരെ മുമ്പ്‌ സ്തംഭിച്ചുപോയ ചില ജോലികള്‍ മാന്ത്രിക ശക്തികൊണ്ടെന്നപോലെ വീണ്ടും ആരംഭിക്കപ്പെടും.

മിഥുനം: നിങ്ങളുടെ സ്വന്തം ലോകത്തില്‍ നിന്ന്‌ പുറത്തുവന്ന്‌ കുട്ടികളുടെയും പങ്കാളിയുടെയും പ്രിയപ്പെട്ടവരുടേയും അവശ്യങ്ങളും ആഗ്രഹങ്ങളും ഇന്ന്‌ കണ്ടറിയണം. അവരുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. നിങ്ങളുടെതന്നെ ആരോഗ്യവും സൂക്ഷ്മമായി പരിപാലിക്കേണ്ടതാണ്‌. കാരണം നിങ്ങള്‍ക്ക്‌ ഉദരസംബന്ധമായ രോഗങ്ങള്‍ക്ക്‌ സാധ്യതയുണ്ട്‌. കഴിയുമെങ്കില്‍ ഇന്ന്‌ വിശ്രമിക്കുക. യാത്രകള്‍ മാറ്റിവയ്ക്കുകയും അമിത ചെലവ്‌ നിയന്ത്രിക്കുകയും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത്‌ ഒഴിവാക്കുകയും ചെയ്യുക. പുതിയ ഉദ്യമങ്ങള്‍ക്ക്‌ ഇന്ന്‌ അനുകൂല ദിവസമല്ല. പ്രശ്നമായേക്കാവുന്ന തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അകന്ന്‌ നില്‍ക്കുക.

കര്‍ക്കടകം: ആവശ്യമില്ലാത്ത സംഭവങ്ങളും സാഹചര്യങ്ങളും ഇന്ന്‌ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക്‌ സങ്കടമുണ്ടായേക്കാം. എങ്കിലും നിങ്ങളുടെ കഴിവുകള്‍ കൊണ്ട്‌ അതില്‍ നിന്നൊക്കെ പുറത്തുകടന്നേക്കാം. പഠനങ്ങളില്‍ മുന്നേറാന്‍ പരിശ്രമിക്കുക. അധ്വാനമാണ്‌ വിജയത്തിലേക്കുള്ള വഴി എന്നോര്‍ക്കുക.

Print Friendly, PDF & Email

Leave a Comment

More News