അഹമ്മദാബാദ് – ഡല്‍ഹി ആകാശ എയര്‍ വിമാനത്തില്‍ പക്ഷി ഇടിച്ചു; വിമാനം സുരക്ഷിതമായി നിലത്തിറക്കി

ന്യൂഡല്‍ഹി: വ്യാഴാഴ്ച അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ആകാശ എയർ വിമാനത്തിൽ പക്ഷി ഇടിച്ചെങ്കിലും വിശദമായ പരിശോധനയ്ക്കായി വിമാനം സുരക്ഷിതമായി നിലത്തിറക്കി.

ബോയിംഗ് 737 മാക്‌സ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയതായും എല്ലാ യാത്രക്കാരെയും ഒഴിപ്പിച്ചതായും എയർലൈൻ അറിയിച്ചു.

1,900 അടി ഉയരത്തിൽ പറക്കുന്നതിനിടെ VT-YAF ക്യുപി 1333 എന്ന വിമാനത്തിൽ പക്ഷി ഇടിച്ചതായി വ്യാഴാഴ്ച ഡിജിസിഎയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

വിമാനം ലാൻഡിംഗിന് ശേഷമുള്ള പരിശോധനയിൽ ക്രമരഹിതമായ കേടുപാടുകൾ ശ്രദ്ധയിൽപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.

“ഞങ്ങളുടെ കസ്റ്റമർ സർവീസ് ടീം യാത്രക്കാരെ സഹായിക്കുന്നുണ്ട്. അവരുടെ യാത്രകള്‍ക്കുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു,” ആകാശ എയർ പ്രസ്താവനയിൽ പറഞ്ഞു.

ആകാശ എയർ വിമാനത്തിൽ പക്ഷി ഇടിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഒക്ടോബർ 15 ന്, മുംബൈയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ആകാശ എയർ വിമാനം, ക്യാബിനിൽ നിന്ന് കത്തുന്ന ദുർഗന്ധം കാരണം സിറ്റി വിമാനത്താവളത്തിലേക്ക് മടങ്ങിയിരുന്നു. പിന്നീട് പക്ഷി ഇടിച്ചതാണ് കാരണമെന്ന് കണ്ടെത്തി.

Print Friendly, PDF & Email

Leave a Comment

More News