ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 28 വെള്ളി)

ചിങ്ങം: നിങ്ങള്‍ ഇന്നത്തെ ദിവസം പ്രവര്‍ത്തിക്കുന്ന മേഖലയില്‍ കര്‍മനിരതനായിരിക്കും. വന്‍കിട സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക്‌ ഇന്ന്‌ അവരുടെ മേലുദ്യോഗസ്ഥരുടെ വലിയ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കേണ്ടി വരും. സ്ത്രീകളെ സംബന്ധിച്ച്‌ ഇന്ന്‌ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്‌.

കന്നി: കൂടുതല്‍ ജോലി ചെയ്യണമെന്നുള്ള നിങ്ങളുടെ ആഗ്രഹം ഇന്ന്‌ സഫലമാവും. ദിവസം മുഴുവന്‍ കഠിനമായി ജോലി ചെയ്ത ആളെങ്കില്‍ മാനസികോല്ലാസം നല്‍കുന്ന സ്വകാര്യ പാര്‍ട്ടികളിലോ സാമൂഹിക കൂട്ടായ്മകളിലോ പങ്കെടുക്കുന്നത്‌ ഉത്തമം.

തുലാം: ഇന്ന്‌ നിങ്ങള്‍ക്ക്‌ ഭാഗ്യം വന്നുചേരാന്‍ സാധ്യതയുള്ള ദിവസമാണ്‌. ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയിലെ പ്രകടനം നിരീക്ഷിക്കും. പ്രശ്നങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

വൃശ്ചികം: ഈ രാശിക്കാര്‍ക്ക്‌ സ്നേഹവും ഒടുങ്ങാത്ത അഭിനിവേശവും ജീവിതചര്യ തന്നെയാണ്‌. ഇന്നത്തെ ദിവസം അതില്‍ നിന്നും വിഭിന്നമല്ല. ഈ ദിവസം പ്ലാന്‍ ചെയ്യുമ്പോഴും ഇതിന്‌ തന്നെയായിരിക്കും നിങ്ങള്‍ മുന്‍തൂക്കം നല്‍കുക.

ധനു: കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തുന്ന ആളെന്ന നിലയില്‍ നിങ്ങള്‍ ഇന്ന്‌ വീടിനുവേണ്ടി ചെലഴിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തും. വീട്ടുകാര്യങ്ങള്‍ ചെയ്യുന്നതില്‍ ഇന്ന്‌ നിങ്ങള്‍ നന്നായി ഉത്തരവാദിത്വം കാണിക്കും.

മകരം: ഇന്ന്‌ നിങ്ങളെ ശുഭചിന്തകള്‍ നയിക്കും. നിങ്ങളുടെ കഠിനാധ്വാന സ്വഭാവം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കും. നിങ്ങള്‍ക്ക്‌ വ്യക്തിജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഇന്ന്‌ അത്‌ താരതമ്യേന എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചേക്കും.

കുംഭം: സാമ്പത്തിക കാര്യങ്ങള്‍ ഇന്ന്‌ നിങ്ങളെ അലട്ടും. വൈകുന്നേരത്തോടെ സുഹൃത്തുക്കളോടൊപ്പം നിങ്ങള്‍ക്ക്‌ സന്തോഷകരമായ സമയം ചെലവിടാന്‍ സാധിക്കും. ഇതുവരെ സുഹൃത്തുക്കളുടെ യഥാര്‍ഥ മൂല്യം നിങ്ങള്‍ മനസിലാക്കിയിട്ടില്ല. ഇന്ന്‌ അതിന്‌ പറ്റിയ സമയമാണ്‌.

മീനം: ഇന്ന്‌ നിങ്ങളുടെ ഏറ്റവും ആഴത്തിലുള്ള വികാരങ്ങള്‍ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാന്‍ വല്ലാതെ ആഗ്രഹിക്കും. നിങ്ങള്‍ നന്നായി സംസാരിക്കുകയും ബുദ്ധിവൈഭവമുള്ള ആളുകളെ നിങ്ങളിലേക്ക്‌ ആകര്‍ഷിക്കുകയും ചെയ്യും. നിങ്ങള്‍ക്ക്‌ ഇന്ന്‌ വളരെ പ്രഗത്ഭരുമായി ജോലിചെയ്യുന്നതിനുള്ള അവസരം ലഭിക്കും.

മേടം: ഇന്ന്‌ നിങ്ങള്‍ക്ക്‌ വളരെയധികം ആവേശം നല്‍കുന്നവ സംഭവിക്കാനിടയുണ്ട്‌. ഇന്ന്‌ നിങ്ങള്‍ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സാധ്യതയുണ്ട്‌.

ഇടവം: നിങ്ങള്‍ ഇന്ന്‌ ആരോടെങ്കിലും ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ട്‌. വ്യക്തി വൈരാഗ്യം ഒഴിവാക്കുന്നത്‌ നന്ന്‌. ശാന്തനായി ഇരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ സ്വഭാവത്തിന്‌ അനുയോജ്യമായ രീതിയില്‍ പ്രതികരിക്കുക.

മിഥുനം: പുതിയ ജോലിയില്‍ ഉത്തരവാദിത്വം കൂടും. നിങ്ങളുടെ പകല്‍ സമയം ദുരിതം നിറഞ്ഞതായിരിക്കുമെങ്കിലും ദിവസത്തിന്റെ അവസാനമാവുമ്പോള്‍ സന്തോഷം കടന്നെത്തും.

കര്‍ക്കടകം: നിങ്ങളുടെ തെറ്റായ ധാരണകളും വികാരങ്ങളും മാറ്റാന്‍ ഇന്നത്തെ ദിവസം സഹായിക്കും. കെണിയില്‍ വീണ്‌ സമയം പാഴാവാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തുക.

Print Friendly, PDF & Email

Leave a Comment

More News