84 വർഷം മുമ്പ് മുത്തച്ഛൻ ലൈബ്രറിയില്‍ നിന്നെടുത്ത പുസ്തകം ചെറുമകന്‍ തിരിച്ചേല്പിച്ചു!

84 വർഷം മുമ്പ് മുത്തച്ഛന്‍ ലൈബ്രറിയില്‍ നിന്നെടുത്ത പുസ്തകം ചെറുമകന്‍ തിരിച്ചേല്പിച്ചു. 1957-ല്‍ അന്തരിച്ച ക്യാപ്റ്റന്‍ വില്ല്യം ഹാരിസന്റെ ചെറുമകൻ പാഡി റിയോര്‍ഡനാണ് പുസ്തകം തിരികെ നല്‍കാന്‍ 2022 ഒക്ടോബര്‍ 25-ന് ലൈബ്രറിയില്‍ എത്തിയതെന്ന് ഒരു ബ്രിട്ടീഷ് ലൈബ്രറി അധികൃതര്‍ പറഞ്ഞു. അദ്ദേഹം 18.27 പൗണ്ട് ($21.14 യു എസ് ഡോളര്‍) ലേറ്റ് ഫീയും അടച്ചെന്ന് അവര്‍ പറഞ്ഞു.

റിച്ചാർഡ് ജെഫറീസ് എഴുതിയ റെഡ് ഡീറിന്റെ ഒരു പകർപ്പ് തിരികെ നൽകുന്നതിനായി പാഡി റിയോർഡൻ എന്നയാൾ അടുത്തിടെ ലൈബ്രറി സന്ദർശിച്ചതായി ഇംഗ്ലണ്ടിലെ കവെൻട്രിയിലുള്ള ഏൾസ്‌ഡൺ കാർനെഗീ കമ്മ്യൂണിറ്റി ലൈബ്രറി പറഞ്ഞു.

84 വർഷം മുമ്പ് റിയോർഡന്റെ മുത്തച്ഛൻ ക്യാപ്റ്റന്‍ വില്ല്യംസ് ഹാരിസൺ തന്റെ മകള്‍ക്ക് (പാഡി റിയോര്‍ഡറിന്റെ അമ്മ) വേണ്ടിയാണ് ഈ പുസ്തകം എടുത്തത്. അടുത്തിടെ അമ്മ മരണപ്പെട്ടു. തുടര്‍ന്ന് അമ്മയുടെ പെട്ടികള്‍ പരിശോധിച്ചപ്പോള്‍ ഈ പുസ്തകം കണ്ടെത്തിയതായി റിയോർഡൻ ലൈബ്രറി അധികൃതരോട് പറഞ്ഞു.

1938 ഒക്ടോബര്‍ 11-ന് തിരിച്ചേല്പിക്കേണ്ടിയിരുന്ന പുസ്തകം 2022 ഒക്ടോബര്‍ 25നാണ് തിരിച്ചേല്പിച്ചത്… അതായത് 84 വര്‍ഷങ്ങള്‍ക്കു ശേഷം!! ആ കാലഘട്ടത്തില്‍ വസൂലാക്കിയിരുന്ന ലേറ്റ് ഫീസ് കണക്കനുസരിച്ചാണ് 21.14 ഡോളര്‍ റിയോർഡന്‍ സംഭാവന നൽകിയതെന്ന് ലൈബ്രറി അധികൃതര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News