സന്ദീപ് സാം അലക്‌സാണ്ടർ എക്‌സിക്യൂട്ടീവ് ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

കാൽഗറി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് ലീഗിന്റെ (C&DCL) 2022-2024 എക്‌സിക്യൂട്ടീവ് ബോർഡ് അംഗമായി കാൽഗറി മലയാളി കമ്മ്യൂണിറ്റിയിലെ സന്ദീപ് സാം അലക്‌സാണ്ടർ തിരഞ്ഞെടുക്കപ്പെട്ടു. 2022 ഒക്ടോബർ 29-ന് ബെസ്റ്റ് വെസ്റ്റേൺ പ്ലസ് പോർട്ട് ഓ’കോൾ ഹോട്ടലിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് (എജിഎം) തിരഞ്ഞെടുപ്പ് നടന്നത്. കൂടാതെ സബീൽ ഖാൻ പ്രസിഡന്റ് , ഹൊസൈഫ ചീമ സെക്രട്ടറി , സാഖിബ് ഖാൻ ട്രഷറർ കമൽ അഹൂജ രജിസ്ട്രാർ സുഫിയാൻ ഫാഹിം വൈസ് പ്രസിഡന്റ് ,വാസിം സാദിഖു വൈസ് പ്രസിഡന്റ് എന്നിവരെയും തിരഞ്ഞെടുത്തു.

1908-ൽ രൂപീകരിച്ച കാൽഗറി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് ലീഗ് (C&DCL) കാനഡയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലുതും പഴക്കമുള്ളതുമായ ക്രിക്കറ്റ് ലീഗുകളിൽ ഒന്നാണ്. നിലവിൽ, C&DCL-ന് 20-ലധികം ക്ലബ്ബുകളും 85-ലധികം ടീമുകളും സംഘടിത ക്രിക്കറ്റിൽ പങ്കെടുക്കുന്നു, കാൽഗറി നഗരത്തിന്റെ വിവിധ ക്വാഡ്രൻറുകളിലുടനീളം ഗെയിമിന്റെ വ്യത്യസ്ത ഫോർമാറ്റുകളിൽ കളിക്കുന്നു.

C&DCL-ന്റെ പ്രാഥമിക കർത്തവ്യം കാൽഗറിയിലെ ക്രിക്കറ്റ് കളി പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുക, ഒപ്പം കാൽഗറിയിലെ എല്ലാ പ്രായത്തിലുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് പങ്കെടുക്കാനും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താനുമുള്ള അവസരം നൽകുക എന്നതാണ്.

കാൽഗറി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് ലീഗിന്റെ എക്‌സിക്യൂട്ടീവ് ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സന്ദീപ് സാം അലക്‌സാണ്ടർ, കാൽഗറി മലയാളീ സമൂഹത്തിലെ സാമൂഹ്യ -സാംസ്കാരിക രംഗങ്ങളിൽ ഒരു വ്യാഴവട്ടക്കാലമായി പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ്.

Print Friendly, PDF & Email

Leave a Comment

More News