ജോയി ഇട്ടൻ ഫൊക്കാന ഇന്റർനാഷണൽ ചാരിറ്റി ചെയർമാൻ

ന്യൂയോർക്ക്: അമേരിക്കയുടെ സാമൂഹ്യ– സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്നതും അറിയപ്പെടുന്ന ചാരിറ്റി പ്രവർത്തകനുമായ ജോയി ഇട്ടനെ ഫൊക്കാനയുടെ ഇന്റർനാഷണൽ ചാരിറ്റി ചെയർമാൻ ആയി നിയമിച്ചതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു..

ജോയി ഇട്ടൻ ഫൊക്കാനാ കണ്‍വെന്‍ഷന്റെ ദേശീയ കോര്‍ഡിനേറ്ററായും ,ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി മെംബറും ,എക്സി. വൈസ് പ്രസിഡന്റ്, ട്രഷർ എന്നീ സ്ഥാനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന് ശേഷമാണ് അദ്ദേഹത്തെ തേടി പുതിയ സ്ഥാനം എത്തുന്നത് . എന്നും ഫൊക്കാനയുടെ ഉയർച്ചക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ജോയി നിരവധി ഫൊക്കാന പ്രോജറ്റുകൾ ജനങ്ങളിൽ എത്തിക്കുന്നതിന് നേതൃത്വം വഹിച്ചിട്ടുണ്ട്.

അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോയ് ഇട്ടന്‍ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ രണ്ട് ടെം പ്രസിഡന്റ് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക് ചാപ്റ്റര്‍ പ്രസിഡന്റു ആയുംപ്രവർത്തിച്ചിട്ടുണ്ട് .യാക്കോബായ സുറിയാനി സഭയുടെ അമേരിക്ക കാനഡ അതിഭദ്രാസന കൗണ്‍സില്‍ മെമ്പർ , യോങ്കേഴ്‌സ്‌ സെന്റ്‌ ജോസഫ്‌ ചര്‍ച്ച്‌ മാനേജിംഗ്‌ കമ്മിറ്റി അംഗമായും ,കോലഞ്ചേരി മലങ്കര ഓർത്തഡോൿസ് സഭയുടെ മെഡിക്കൽ കോളേജിന്റെ മാനേജിങ് കമ്മിറ്റി മെംബർ, കൂത്താട്ടുകുളം ബസേലിയോസ്‌ എന്‍ജിനീയറിംഗ്‌ കോളജ്‌ ഡയറക്‌ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

മാസ്റ്റേഴ്‌സ്‌ ബിരുദധാരിയായ ജോയി ഇട്ടൻ, സ്‌കൂള്‍ തലം മുതൽ രാഷ്ട്രിയ ജീവതം തുടങ്ങി. സ്‌കൂള്‍ ലീഡറായി, പ്രീ ഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ താലൂക്ക്‌ കെ.എസ്‌.യു പ്രസിഡന്റ്‌, തുടര്‍ന്ന്‌ കെ.എസ്‌.യു സ്റ്റേറ്റ്‌ ജനറല്‍ സെക്രട്ടറി. കെ.പി.സി.സി മെമ്പര്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ കോണ്‍സിലര്‍, വിവിധ ട്രേഡ്‌ യൂണിയനുകളുടെ നേതാവ്‌, കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ ഡയറക്‌ടര്‍ ഇങ്ങനെ പോകുന്നു സ്ഥാനമാനങ്ങള്‍.

ജോയ് ഇട്ടന്‍ നിരവധി നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുകയും .നിര്‍ദ്ധനരായ യുവതികളുടെ വിവാഹ ചിലവുകളും വഹിച്ചിട്ടുണ്ട്,. ഒട്ടേറെ വിദ്യാര്‍ത്ഥികളുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് ധന സഹായവും നല്‍കി വരുന്നു. ഓരോ വർഷവും ഒരു വീടെങ്കിലും കുറഞ്ഞത് നിർമ്മിച്ച് നൽകാറുണ്ട് . അമേരിക്കൻ മാധ്യമപ്രവർത്തകരുടെ ഏറ്റവും നല്ല സാമൂഹ്യ പ്രവർത്തകനുള്ള പ്രധമ അവാർഡും , കേരളാ സെന്റർ നൽകുന്ന സാമൂഹ്യ പ്രവർത്തകനുള്ള അവാർഡും ഉൾപ്പടെ സാമൂഹ്യപ്രവർത്തനത്തിന് അമേരിക്കയിലും കേരളത്തിൽ നിന്നുമായി നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. അദ്ദേഹം .
ജോയി ഈട്ടന്റെ പ്രവർത്തന മികവ് ഫൊക്കാനയുടെ ചാരിറ്റി പ്രവർത്തനത്തിന് ഉപകാരപ്രദം ആകും , ഫൊക്കാനയുടെ ചാരിറ്റി പ്രവർത്തങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ജോയിയുടെ പ്രവർത്തങ്ങൾക്ക് കഴിയും എന്ന വിശ്വാസം ഉണ്ടന്ന് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അതിപ്രായപെട്ടു.

ഫൊക്കാനയെ പുതിയ പ്രവർത്തന ശൈലിയിലുടെ ജനഹൃദയങ്ങളിലേക്ക്‌ ആകര്‍ഷിക്കത്തക്ക വിധത്തില്‍ ഉള്ള ഒരു പ്രവർത്തനമാണ് അടുത്ത രണ്ട് വർഷക്കാലം. ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്ത് ഒരു ജനകിയ സംഘടനായായി വളർത്താൻ ജോയി ഇട്ടന്റെ ചാരിറ്റി കോർഡിനേറ്റർ പദവി ഉപകാരപ്രദമാകും എന്ന് സെക്രട്ടറി കലാ ഷഹി അഭിപ്രായപ്പെട്ടു.

സമൂഹത്തിന്‌ നന്മകള്‍ ചെയ്യുമ്പോഴാണ്‌ സംഘടനകൾ ജനങ്ങളിലേക്ക് എത്തുന്നത് . അടുത്ത രണ്ടുവര്‍ഷത്തേക്ക്‌ ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ ജോയി ഇട്ടന്റെ നേതൃത്വത്തിൽ കഴിയട്ടെ എന്ന് ട്രഷർ ബിജു ജോൺ അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News