ചതുരം സമ്പൂര്‍ണ്ണമായും മുതിർന്ന പ്രേക്ഷകർക്കുള്ള സിനിമയാണ്!; സ്വാസികയുടെ പുതിയ ചിത്രത്തിന്റെ അവലോകനം

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം. ഇറോട്ടിക് ക്രൈം ത്രില്ലറായി പ്രേക്ഷകർ വിലയിരുത്തുന്ന ചിത്രത്തിൽ സ്വാസിക വിജയും റോഷൻ മാത്യുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ ഒരു ലാഗ് പോലുമില്ലാതെ കാണികളെ പിടിച്ചിരുത്തുന്ന ചിത്രത്തിൽ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് പ്രേക്ഷകർ പറയുന്നു. സിനിമയിൽ ലൈംഗിക ഘടകങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി പറഞ്ഞതിനു ശേഷമാണ് സ്വാസികയെ കാസ്റ്റ് ചെയ്തതെന്ന് സംവിധായകൻ സിദ്ധാർത്ഥ് ഭരതൻ നേരത്തെ പറഞ്ഞിരുന്നു.

വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യം കാണിച്ച സ്വാസിക പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിശാന്ത് സാഗർ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, ജിനി ജിലു തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.

വിട്ടുവീഴ്ചയില്ലാത്ത, പണത്തിന്റെ ഹുങ്കുള്ള, എല്ലാം വെട്ടിപ്പിടിക്കുന്ന അലൻസിയർ അവതരിപ്പിക്കുന്ന അച്ചായന്റെ രണ്ടാം ഭാര്യയായ സെൽന എന്ന കഥാപാത്രത്തെ ആണ് സ്വാസിക അവതരിപ്പിക്കുന്നത്. സ്നേഹവും അതിനേക്കാൾ ഏറെ വെറുപ്പുള്ള ഒരു ചതുരത്തിലേക്കാണ് സെൽനയുടെ ജീവിതം പറിച്ചു നടന്നത്. ആഴ്ചകൾ നീളുന്ന ദാമ്പത്യ ജീവിതത്തിൽ ഒരു അപകടം സംഭവിക്കുന്നതോടെ അച്ചായൻ കിടപ്പിലാവുന്നു.

തന്നെ പരിചരിക്കാൻ വരുന്ന ബെൽത്തസർ എന്ന ഹോം നഴ്സ് എന്ന കഥാപാത്രത്തെയാണ് റോഷൻ അവതരിപ്പിക്കുന്നത്. തുടർന്നുണ്ടാകുന്ന വൈകാരികവും സങ്കീർണ്ണവുമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഇത് തികച്ചും അഡൾട്ട് സിനിമയാണെന്നും ചിത്രത്തിന് സെക്‌സ് ആവശ്യമായി വന്നതിനാലാണ് ഉൾപ്പെടുത്തിയതെന്നും സിദ്ധാർത്ഥ ഭരതൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. സിനിമയോട് നീതി പുലർത്തുന്ന ബോൾഡ് സീനുകൾ ഉണ്ടെന്നും പ്രേക്ഷകർ വിലയിരുത്തി.

പുതുമ തേടുന്ന മലയാള സിനിമ പ്രേക്ഷകർക്ക് ചതുരം നല്ലൊരു അനുഭവമായിരിക്കും. സ്വാസികയുടെ അഭിനയ ജീവിതത്തിൽ ഒരു നാഴികക്കല്ല് ആയി മാറും ഈ ചിത്രം. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററും പുറത്തു വന്നപ്പോൾ മുതൽ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. മറ്റുള്ളവർ വിചാരിക്കുന്നത് പോലെ സിനിമയിലെ ലിപ്ലോക്ക് രംഗങ്ങൾ അത്ര എളുപ്പമല്ല എന്ന് തുറന്നു പറയുകയാണ് സ്വാസിക വിജയ്. താരങ്ങൾ ഫീലോടെ ലിപ്ലോക്ക് രംഗങ്ങൾ അഭിനയിക്കുന്നു എന്നാണ് ആളുകൾ കരുതുന്നത്.

എന്നാൽ ഇത് പലരുടെയും മുന്നിൽ വെച്ചാണ് ചെയ്യുന്നത്. അതോടൊപ്പം നിരവധി പേജ് ഡയലോഗുകളും പഠിക്കുകയും പറയുകയും വേണം. ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കുന്ന ജോലിയാണിതെന്നും അത്ര എളുപ്പമല്ലെന്നും സ്വാസിക വിജയ് പങ്കുവയ്ക്കുന്നു. ലിപ്‌ലോക്ക് സീനിൽ അഭിനയിക്കുന്നത് ആളുകൾ കരുതുന്നത്ര സുഖകരമല്ലെന്ന് താരം വ്യക്തമാക്കി.

Print Friendly, PDF & Email

Leave a Comment

More News