ഇന്നത്തെ രാശിഫലം (നവംബര്‍ 5 ശനി)

ചിങ്ങം: നിങ്ങളുടെ പഴയക്കാല സുഹൃത്തുക്കളുമായി നിങ്ങള്‍ കണ്ടുമുട്ടും. കുടുംബപരമായി നിങ്ങള്‍ക്കിന്ന്‌ സമാധാനപരമായ ദിവസമാണ്‌. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക്‌ കൂടുതല്‍ പിന്തുണ ലഭിക്കുന്നതും നിങ്ങളുടെ കുടുംബത്തില്‍ നിന്ന്‌ തന്നെയാകും.

കന്നി: നിങ്ങള്‍ക്ക്‌ ബിസിനസ്‌ രംഗത്ത്‌ വലിയ നേട്ടങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ വിവിധ ആവശ്യങ്ങളുമായി നിങ്ങളെ സമീപിക്കും. ജീവിതത്തില്‍ വന്ന്‌ പോയിട്ടുള്ള തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. അതിലൂടെ ഭാവിയിലേക്കുള്ള പുതിയ പദ്ധതികള്‍ രൂപീകരിക്കാനും നിങ്ങള്‍ക്കാകും.

തുലാം: ഇന്ന്‌ നിങ്ങള്‍ക്ക്‌ വിവിധയിടങ്ങളില്‍ നിന്നായി ചെറിയ പ്രയാസങ്ങള്‍ നേരിട്ടേക്കാം. കുടുംബ സ്വത്ത്‌ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിലപിടിപ്പുള്ള വസ്തുക്കളിലോ നിങ്ങളുടെ അധികാരം വര്‍ധിക്കും. പഴയ കാലത്തെ കയ്പ്പേറിയ അനുഭവങ്ങള്‍ കാരണം നിങ്ങള്‍ ഭാവി ഉജ്ജ്വലമാക്കാന്‍ ശ്രമിക്കും.

വൃശ്ചികം: ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒഴിവാക്കാന്‍ ശ്രമിക്കുക. കാരണം അത്തരം സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക്‌ കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയേക്കും. വ്യായമവും ആരോഗ്യകരമായ ഭക്ഷണങ്ങളും ജീവിതത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. അത്‌ നിങ്ങളെ കൂടുതല്‍ സന്തോഷവാനാക്കും.

ധനു: ജീവിതത്തില്‍ നിങ്ങള്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളുടെയും കാരണം കണ്ടെത്താന്‍ നിങ്ങള്‍ ശ്രമം നടത്തിയേക്കും. എന്നാല്‍ അതിനായി കൂടുതല്‍ സമയം നിങ്ങള്‍ക്ക്‌ ചെലവഴിക്കേണ്ടി വരും. എന്നിരുന്നാലും അവസാനം അതിനുള്ള ഉത്തരം കണ്ടെത്താന്‍ നിങ്ങള്‍ക്കാകും.

മകരം: നിങ്ങളുടെ അമിതമായ ജോലിഭാരം കാരണം ഇന്ന്‌ നിങ്ങള്‍ തളര്‍ന്നേക്കാം. എന്നിരുന്നാലും നിങ്ങള്‍ക്ക്‌ ഏറ്റെടുത്ത ജോലികള്‍ ഇത്തരവാദിത്വത്തോടെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. അതിലൂടെ പ്രശസ്തി നേടാനും നിങ്ങള്‍ക്കാകും.

കുംഭം: ലക്ഷ്യം പൂര്‍ത്തീകരിക്കാനായി നിങ്ങള്‍ ഏറ്റെടുക്കുന്ന ജോലി വേഗത്തില്‍ ചെയ്ത്‌ തീര്‍ക്കാന്‍ നിങ്ങള്‍ ശ്രമം നടത്തുമെങ്കിലും അതിന്‌ സാധിച്ചേക്കില്ല. നാളെ നിങ്ങള്‍ക്ക്‌ നല്ല ദിവസമായിരിക്കുക. നിങ്ങളുടെ മാനസിക പിരിമുറുക്കങ്ങള്‍ കുറക്കാന്‍ നിങ്ങള്‍ ശ്രമം നടത്തുക. കഴിയുമെങ്കില്‍ വിനോദ സഞ്ചാര യാത്ര പോകുക.

മീനം: നിങ്ങളുടെ സാമ്പത്തിക ചിലവുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്‌. എന്നാല്‍ അനാവശ്യ ചിലവുകള്‍ ഒഴിവാക്കാന്‍ നിങ്ങല്‍ ശ്രദ്ധിക്കുന്നത്‌ നല്ലതാണ്‌. സാമ്പത്തിക ചിലവുകള്‍ കുറച്ച്‌ കൊണ്ട്‌ വരിക. കാരണം ആ ശീലം നാളെ നിങ്ങളെ വലിയ സമ്പന്നനാക്കും.

മേടം: ഇന്ന്‌ നിങ്ങള്‍ ജോലികളുടെ തിരക്കിലാകും. ജോലി സംബന്ധിച്ചുള്ള ചര്‍ച്ചകളിലും പുതിയ പദ്ധതി രൂപീകരണത്തിനായുള്ള കൂടിക്കാഴ്ചകളിലും പങ്കെടുക്കാന്‍ സാധ്യത. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്കാകും.

ഇടവം: ഇന്ന്‌ നിങ്ങള്‍ക്ക്‌ കൂടുതല്‍ സന്തോഷവും സമാധാനവുമുള്ള ദിവസമാണ്‌. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം നിങ്ങള്‍ക്ക്‌ കൂടുതല്‍ സമയം പങ്കിടാനാകും. അവരെല്ലാം നിങ്ങളുടെ ബിസിനസിന്‌ കൂടുതല്‍ പിന്തുണ നല്‍കും.

മിഥുനം: ഇന്ന്‌ ജോലിയില്‍ നിങ്ങള്‍ക്ക്‌ സ്ഥാനം കയറ്റമുണ്ടായേക്കാം. അതുകാരണം ജോലിയില്‍ നിങ്ങളുടെ ചുമതലകള്‍ വര്‍ധിക്കും. സാമ്പത്തിക ഉയര്‍ച്ചയ്ക്കും സാധ്യതയുണ്ട്‌.

കര്‍ക്കടകം: നല്ലെരു ഭാവിയുണ്ടാകണമെന്ന ചിന്തയോടെ ഇന്ന്‌ നിങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കാനാകും. നിങ്ങളുടെ കഠിനമായ പ്രയത്നം നിങ്ങള്‍ക്ക്‌ വിജയം നേടിത്തരും. അതിലൂടെ നിങ്ങള്‍ക്ക്‌ ചുറ്റുമുള്ളവര്‍ നിങ്ങളെ പ്രശംസിക്കും. മറ്റുള്ളവര്‍ക്ക്‌ മാതൃകയാവാനും സാധിക്കും.

Print Friendly, PDF & Email

Leave a Comment

More News