പ്രണവ് മോഹൻലാലിനോട് പ്രണയമുണ്ടായിരുന്നു, വിവാഹം കഴിക്കാനും ആഗ്രഹിച്ചു: നടി ഗായത്രി സുരേഷ്

കുഞ്ചാക്കോ ബോബന്റെ നായികയായി മലയാള സിനിമയിലെത്തിയ നടിയാണ് ഗായത്രി സുരേഷ്. എന്നാൽ ആദ്യ ചിത്രത്തിന് ലഭിച്ച സ്വീകാര്യത പിന്നീട് മലയാള സിനിമയിൽ ലഭിച്ചില്ല. വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് താരം ഒതുങ്ങിയത്. പിന്നീട് ട്രോളുകളാണ് ഗായത്രിയെ ഏറെയും പ്രശസ്തയാക്കിയത്. ഗായത്രി പലപ്പോഴും ട്രോളുകൾക്ക് ഇരയായി.

ഏത് അഭിമുഖത്തിലും ഗായത്രിയുടെ വാക്കുകൾ ആളുകൾ കൂടുതൽ ശ്രദ്ധിക്കുന്നു, അത് ട്രോളുകൾക്ക് കാരണമാകുന്നു. നടൻ പ്രണവ് മോഹൻലാലുമായി താൻ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഗായത്രി പറഞ്ഞത് ട്രോളുകൾക്ക് കാരണമായി. അതിനൊപ്പം ട്രോളുകൾ അവസാനിപ്പിക്കണമെന്ന് ഗായത്രിയും പ്രസ്താവന ഇറക്കി. മുഖ്യമന്ത്രിയോട് ലൈവിൽ വന്നാണ് ഇക്കാര്യം പറഞ്ഞത്. അതും ട്രോളുകൾക്ക് കാരണമായി.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഗായത്രി പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. സിനിമയിൽ അഡ്ജസ്റ്റ്മെന്റ് വേണമെന്ന് ആരെങ്കിലും പറഞ്ഞോ എന്നായിരുന്നു ഗായത്രിയോട് ചോദിച്ചത്. സാധാരണ ഇത്തരം ചോദ്യങ്ങൾക്ക് നടിമാർ നൽകുന്ന മറുപടികൾ എനിക്ക് സിനിമയിൽ നിന്ന് ഒരു അനുഭവവും ഉണ്ടായിട്ടില്ല എന്നാണ്.

എന്നാൽ ഗായത്രി വളരെ ഓപ്പണായി തന്നെ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് പറഞ്ഞു. തനിക്ക് അഡ്ജസ്റ്റ്മെന്റ് ചെയ്യണം എന്ന് പറഞ്ഞുള്ള ഓഫറുകൾ ഒക്കെ വന്നിട്ടുണ്ട് എന്ന് താരം സമ്മതിച്ചു. ഇതിനു മുൻപ് ഒരു അഭിമുഖത്തിലും താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇങ്ങനെയുള്ള ഒരു ഫീൽഡ് ആണ് സിനിമ.

അപ്പോൾ അങ്ങനെയുള്ള ഓഫറുകൾ ഒക്കെ വരും. എന്നോടങ്ങനെ ചോദിക്കരുത് എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ. നമുക്ക് താല്പര്യമില്ല എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ആരും നമ്മെ നിർബന്ധമില്ല എന്നായിരുന്നു ഗായത്രി മറുപടി പറഞ്ഞിരുന്നത്. തീർച്ചയായും തനിക്ക് അത്തരത്തിൽ ഒരു കാര്യം നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് പല അഭിമുഖങ്ങളിലും മറുപടിയായി ഗായത്രി പറഞ്ഞിരുന്നു. നിരവധി ആളുകളാണ് ഗായത്രിയുടെ അഭിപ്രായത്തെ അഭിനന്ദിച്ചുകൊണ്ട് എത്തിയത്. ഇങ്ങനെ തുറന്നു പറയാൻ എത്ര നായികമാർ തയ്യാറാകും. നിങ്ങൾ നല്ലൊരു സ്ത്രീയാണ്. ജനുവിനാണ് എന്നൊക്കെയാണ് ആളുകൾ ഇതിന് കമന്റ് ചെയ്തിരിക്കുന്നത്. എന്ത് കാര്യമാണെങ്കിലും ഗായത്രി സുരേഷ് ആ കാര്യത്തെക്കുറിച്ച് തുറന്നു സംസാരിക്കാറുണ്ട്.

Print Friendly, PDF & Email

Leave a Comment

More News