പോക്സോ കേസില്‍ ജാമ്യത്തിലിരിക്കെ നേപ്പാളിലേക്ക് രക്ഷപ്പെട്ട പ്രതിയെ രണ്ട് വർഷത്തിന് ശേഷം പിടികൂടി

കാസർകോട്: പോക്‌സോ കേസില്‍ ജാമ്യമെടുത്ത് പുറത്തിറങ്ങി രാജ്യം വിട്ട പ്രതിയെ രണ്ട് വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാൽ സ്വദേശി ആന്റോ ചാക്കോച്ചനെയാണ് (28) മുംബൈയിൽ നിന്ന് ചിറ്റാരിക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ആദ്യം ജയിലിൽ കിടന്ന പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. പ്രതി പക്ഷേ പിന്നീട് ഒളിവിൽ പോകുകയും നേപ്പാളിലേക്ക് കടക്കുകയും ചെയ്തു. അവിടെ അനൂപ് മേനോൻ എന്ന അപരനാമത്തിൽ ഒരു വർക്ക്ഷോപ്പ് തുടങ്ങുകയും ചെയ്തു. എന്നാൽ, വ്യാജ തിരിച്ചറിയൽ രേഖ ചമച്ച് കബളിപ്പിച്ച് പാസ്‌പോർട്ട് സമ്പാദിക്കുക എന്ന ഉദ്ദേശത്തോടെ നേപ്പാളിൽ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെയാണ് ആന്റോ ചാക്കോച്ചനെ പിടികൂടിയത്.

ഇയാളുടെ പേരില്‍ ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിൽ മൂന്ന് പോക്‌സോ കേസുകൾ നിലവിലുണ്ട്.

Print Friendly, PDF & Email

Leave a Comment

More News