കര്‍ണ്ണാടകയില്‍ എഴുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

കലബുറഗി: കലബുറഗി ജില്ലയിലെ അലന്ദ് താലൂക്കിലെ അന്നൂർ ഗ്രാമത്തിൽ 70 വയസ്സുള്ള വൃദ്ധയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 28 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തതായി പോലീസ് ചൊവ്വാഴ്ച അറിയിച്ചു.

അറസ്റ്റിലായ സന്തോഷ് എന്ന യുവാവ് വൃദ്ധയുടെ അയൽവാസിയാണ്. ലഡമുഗുലി ഗ്രാമത്തിലെ താമസക്കാരിയായ വൃദ്ധ ചെറുമകളോടൊപ്പം താമസിക്കാനെത്തിയതായിരുന്നു. പ്രതി സന്തോഷ് വീട്ടിൽ കയറി കൃത്യം നടത്തുമ്പോൾ അവര്‍ വീട്ടിൽ തനിച്ചായിരുന്നെന്ന് പോലീസ് പറഞ്ഞു.

പോലീസ് വൃദ്ധയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും പ്രതി സന്തോഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്വേഷണം നടക്കുകയാണ്.

അടുത്തിടെ ആലണ്ട് താലൂക്കിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ആശങ്കയുളവാക്കിയിട്ടുണ്ട്. കുറ്റകൃത്യം നടന്ന് 24 മണിക്കൂറിനുള്ളിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News