മങ്കട ആശുപത്രിയെ രാഷ്ട്രീയ മറവിക്ക് വിട്ടുകൊടുക്കില്ല; വെൽഫെയർ പാർട്ടി ബഹുജന പ്രക്ഷോഭത്തിലേക്ക്

മങ്കട: മങ്കട ആശുപത്രി കാലങ്ങളായി ഇടത് വലത് മുന്നണികളുടെ രാഷ്ട്രീയ വിവേജനത്തിനിരയാണ്. നിരവധി ജനകീയ ഇടപെടലുകളും, പ്രക്ഷോഭങ്ങളും നടന്നെങ്കിലും ഇപ്പോഴും സി. എച്. സിക്ക് വേണ്ട സ്റ്റാഫ് പാറ്റേൺ പോലുമില്ല. ഏഴ് പഞ്ചായത്തുകളുടെ ഏക ആശ്രയമായ മങ്കട ആശുപത്രിയെ ഇനിയും രാഷ്ട്രീയ മറവിക്ക് വിട്ടുകൊടുക്കില്ല.

പണ്ടു കാലങ്ങളിൽ പ്രസവ വാർഡുകളും കിടത്തി ചികിത്സാ സംവിധാനങ്ങളും ഉണ്ടായിരുന്ന ആശുപത്രി, ഇപ്പോൾ പ്രഖ്യാപനങ്ങളിലും കടലാസുകളിലും മാത്രമാണ്.

താലൂക്കാശുപത്രിയായി ഉയര്‍ത്തിയതായി പ്രഖ്യാപിച്ച ഈ ആതുരാലയം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായാണ് രേഖകളില്‍ ഉള്ളത്. എന്നാല്‍ രാത്രികാല ഡോക്ടറുടെ സേവനമടക്കമുള്ള ആവശ്യങ്ങള്‍ക്കൊന്നും ഇതുവരെ പരിഹാരമായിട്ടില്ല.

നിലവിൽ ജീവനക്കാരുടെ അപര്യാപ്തത നിഴലിച്ചു നിൽക്കുന്നു. രേഖയിൽ 5 സ്ഥിരം ഡോക്ടർമാരും 2 താൽക്കാലിക ഡോക്ടർമാരും ഉണ്ട് എങ്കിലും, പലരും വേറെ എവിടെയോ ജോലിയിലാണ്. ഹെഡ്സ്റ്റാഫ് നേഴ്സിൻ്റെ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണ്.

ഇനിയും ഇത്തരം വിവേജനപരമായ പ്രവണതകളെ നോക്കിനിൽക്കാനാവില്ലെന്നും ബഹുജനത്തെ മുൻ നിർത്തി വെൽഫെയർ പാർട്ടി പ്രക്ഷോഭം സങ്കടിപ്പിക്കുകയും ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം. കെ ജമാലുദ്ദീൻ, സെക്രട്ടറി എ ഷാക്കിർ,ട്രഷറർ അബ്ദുൽ അസീസ് , നസീറ ടി, ഡാനിഷ് മങ്കട എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News