ചക്കപ്പഴത്തിലെ പൈങ്കിളി (ശ്രുതി) ആശുപത്രിയിലോ?

മലയാളം മിനിസ്‌ക്രീനില്‍ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു കുടുംബ പരമ്പരയാണ് ചക്കപ്പഴം. സ്ഥിരം സീരിയലുകൾ പോലെ കണ്ണീരും പകയും വഴക്കും ഇല്ലാതെ കുടുംബ ബന്ധങ്ങളുടെ ആഴവും നർമ്മവും നിറഞ്ഞ അവതരണത്തിലൂടെ ശ്രദ്ധേയമായ പരമ്പരയാണ് ‘ചക്കപ്പഴം’. 2020 ഓഗസ്റ്റിൽ ആരംഭിച്ച പരമ്പരയാണിത്. അശ്വതി ശ്രീകാന്ത്, ശ്രീകുമാർ, സബിത ജോർജ്ജ്, ശ്രുതി രജനികാന്ത് തുടങ്ങി നിരവധി താരങ്ങൾ പരമ്പരയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നു.

ഈ പരമ്പരയിലൂടെ ശ്രദ്ധേയയായ താരമാണ് ശ്രുതി രജനികാന്ത്. അഭിനയത്തിന് പുറമെ മികച്ച നർത്തകി കൂടിയാണ് ശ്രുതി. അമ്മയുടെ ആഗ്രഹപ്രകാരം, മൂന്നാം വയസ്സു മുതൽ നൃത്തം പഠിക്കാൻ തുടങ്ങിയ ശ്രുതി, നടി ശരണ്യ മോഹന്റെ അമ്മയുടെ ഡാന്‍സ് സ്കൂളിലാണ് നൃത്തം പഠിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിമിഷനേരം കൊണ്ടാണ് വൈറലാകുന്ന ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇതോടെ പ്രിയ താരത്തിന് എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ വിഷമിക്കുകയാണ് ആരാധകർ. ചക്കപ്പഴം എന്ന സീരിയലിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രുതി സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെ പ്രിയങ്കരിയായത്. നവംബർ ഏഴിനാണ് താരത്തിന്റെ പിറന്നാൾ. ഇത്തവണ ആശുപത്രിയിലായിരുന്നു താരത്തിന്റെ പിറന്നാൾ.

പിറന്നാൾ ദിനത്തിൽ ആശുപത്രിയിൽ നിന്നുള്ള ഒരു റീൽ വീഡിയോ ശ്രുതി പങ്കുവച്ചിട്ടുണ്ട്. ഹോസ്പിറ്റലിൽ നിന്ന് “മേലേ മേഘപാളി” എന്ന ഗാനമാണ് റീൽ ചെയ്തിരിക്കുന്നത്. ഗ്ലൂക്കോസ് സ്റ്റാൻഡിൽ പിടിച്ചാണ് ശ്രുതി നൃത്തം ചെയ്തിരിക്കുന്നത്. ജന്മദിനാശംസകൾ, ബൈ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചക്കപ്പഴത്തിലെ സഹപ്രവർത്തകരായ അശ്വതി ശ്രീകാന്ത്, റാഫി മുഹമ്മദ്, സബിത എന്നിവർ അസുഖം പെട്ടെന്ന് മാറട്ടെയെന്ന് ആശംസിക്കുകയും ചെയ്തിട്ടുണ്ട്.

എന്താണ് ശ്രുതിയുടെ അസുഖം? എപ്പോഴാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയത്? തുടങ്ങി നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് കീഴിൽ എത്തുന്നത്. ഇതോടൊപ്പം ശ്രുതിക്ക് ജന്മദിനാശംസകൾ നേർന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്. മോഡലിംഗിലൂടെ ആണ് ശ്രുതി അഭിനയരംഗത്തെത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായതോടെ ആണ് താരത്തിന് “ചക്കപ്പഴം” എന്ന പരമ്പരയിൽ അവസരം ലഭിക്കുന്നത്.

“ചക്കപ്പഴം ” എന്ന പരമ്പരയിലെ പൈങ്കിളിയെ ഇഷ്ടമില്ലാത്തവർ ആരും തന്നെയുണ്ടാവില്ല. സ്വാഭാവിക അഭിനയത്തിലൂടെ ഒരു വലിയ ആരാധകവലയത്തെ സൃഷ്‌ടിച്ച താരമാണ് പൈങ്കിളിയെ അവതരിപ്പിക്കുന്ന ശ്രുതി രജനികാന്ത്. ഉറക്കം മാത്രമുള്ള, ജോലിക്ക് പോകാൻ മടിയുള്ള, സുമേഷിനൊപ്പം മണ്ടത്തരവുമായി നടക്കുന്ന വളരെ രസകരമായ ഒരു കഥാപാത്രം ആണ് പൈങ്കിളി. പ്ലസ് ടു കഴിഞ്ഞത് മുതൽ ശ്രുതി ഒരുപാട് ഒഡീഷനുകൾക്ക് പോയി തുടങ്ങി. മിനിസ്ക്രീനിന് പുറമെ “കുഞ്ഞേൽദോ” എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം.

Print Friendly, PDF & Email

Leave a Comment

More News