മേളക്കൊഴുപ്പില്‍ തകര്‍ത്താടി അച്ഛന്‍, താളം പിടിച്ച് മകള്‍; ജയറാമും മകള്‍ മാളവികയും ചോറ്റാനിക്കര ക്ഷേത്രത്തില്‍

കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനാണ് നടന്‍ ജയറാം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ജയറാമിന് നിരവധി ആരാധകരുണ്ട്. മേളങ്ങളോടും ആനകളോടുമുള്ള ജയറാമിന്റെ ഇഷ്ടം എല്ലാവർക്കും അറിയാം. ചെണ്ടമേളമാണ് ജയറാമിന്റെ ഇഷ്ട വിനോദം. പവിഴമല്ലിത്തറ മേളം ജയറാമിന്റെ പ്രിയപ്പെട്ട ഒന്നാണ്.

ചോറ്റാനിക്കര ക്ഷേത്രത്തിലെ ഉത്സവം ആഘോഷിക്കാൻ അച്ഛൻ ജയറാമും മകളും എത്തിയിരുന്നു. പരമ്പരാഗത വേഷത്തിൽ സെറ്റും മുണ്ടും ധരിച്ചാണ് മാളവിക തൃക്കാക്കര അയ്യപ്പനെ വണങ്ങാനെത്തിയത്. അച്ഛന്റെ മേളം ആവോളം ആസ്വദിച്ചാണ് മാളവിക അവിടെ നിന്ന് മടങ്ങിയത്.

അച്ഛനെ പോലെ തന്നെ ആനകമ്പവും മേളകമ്പവും ഒക്കെയുള്ള കൂട്ടത്തിലാണ് മാളവിക. മകൻ കാളിദാസിനെക്കാൾ കൂടുതലായി അച്ഛന്റെ ചില രീതികൾ ലഭിച്ചിരിക്കുന്നത് മാളവികയാണെന്ന് പലപ്പോഴും മാളവിക തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്ത സമയത്ത് താരം ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോയിൽ ആനയുമായി വരുന്ന മാളവികയെ കാണാം. ചെണ്ടമേളത്തിലും അച്ഛനെ പോലെ വലിയ താല്പര്യമാണ് മാളവികയ്ക്കും.

മാളവിക എന്നാണ് ഇനി സിനിമയിലേക്ക് വരുന്നത് എന്നതാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. പലപ്പോഴും ഇക്കാര്യത്തെക്കുറിച്ച് പ്രേക്ഷകർ മാളവികയോട് ചോദിക്കുകയും ചെയ്യാറുണ്ട്. അപ്പോഴെല്ലാം മാളവിക പറയുന്ന മറുപടിയാണ് ശ്രദ്ധ നേടാറുള്ളത്. തനിക്ക് സിനിമ താല്പര്യമില്ലെന്നാണ് മാളവിക പറയുന്നത്. താൻ എപ്പോഴെങ്കിലും സിനിമയിലേക്ക് വരികയാണെങ്കിൽ അറിയിക്കുമെന്നും ഇപ്പോൾ ചില സിനിമകളുടെ ഒക്കെ കഥകൾ കേൾക്കുന്നുണ്ട് എന്നും താരം പറയുന്നുണ്ട്. താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടിയിരുന്നു.

അച്ഛൻ ജയറാമിനൊപ്പം ഒരു പരസ്യത്തിലാണ് മാളവികയെ പ്രേക്ഷകർ ആദ്യം കണ്ടത്. ഈ പരസ്യം പ്രത്യക്ഷപ്പെട്ടപ്പോൾ മുതൽ പ്രേക്ഷകർ ചോദിക്കുന്നത് സിനിമയിൽ എന്നാണ് അഭിനയിക്കുക എന്നാണ്. തന്റെ കുടുംബത്തെക്കുറിച്ചും വീടിനെക്കുറിച്ചും ഒക്കെ അഭിമുഖങ്ങളിൽ വാചാലയാവാറുണ്ട് താരം. അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും ഒക്കെ വിശേഷങ്ങൾ ഒരു താര ജാഡയും ഇല്ലാതെ തുറന്നു പറയുകയും ചെയ്യും താരം.

Print Friendly, PDF & Email

Leave a Comment

More News