ഫ്രറ്റേണിറ്റി മൂവ്മെന്റ് റിസർവേഷൻ സമ്മിറ്റിന് നാളെ തുടക്കം

കോഴിക്കോട്: ഇന്ത്യയെന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ച സുപ്രധാന ആശയങ്ങളിൽ ഒന്നാണ് സംവരണം. ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം നിന്ന് പോയ സമൂഹങ്ങൾക്ക് ഭരണപരമായ പങ്കാളിത്തവും ദേശീയ വിഭവങ്ങളിന്മേലുള്ള അവകാശവുമാണ് സംവരണം കൊണ്ടുദ്ദേശിക്കുന്നത്. സംവരണം ക്രിയാത്മകമായി നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് രൂപീകരണ കാലം മുതൽ തന്നെ രംഗത്തുണ്ട്.

നിയമപരമായ ഇടപെടലുകളും സമരങ്ങളും തുടരുമ്പോൾ തന്നെ പുതിയ ഭാഷയും ശൈലിയും രൂപപ്പെടുത്തി സംവരണ അവകാശങ്ങൾ നേടിയെടുക്കാനുള്ള ശ്രമത്തെ ശക്തിപ്പെടുത്തുക എന്നത് സാമൂഹിക ജനാധിപത്യത്തിന് അനിവാര്യമാണെന്ന് ഫ്രറ്റേണിറ്റി മനസ്സിലാക്കുന്നു.

അതിനുള്ള ശ്രമങ്ങളുടെ തയ്യാറെടുപ്പാണ് ‘അവകാശം, ആത്മാഭിമാനം, സാമൂഹിക നീതി, എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കി ‘ന്യായമായ പങ്കാളിത്തം, പ്രാതിനിധ്യം’ എന്ന ദിവസങ്ങളിലായി തലക്കെട്ടിൽ സംഘടിപ്പിക്കുന്ന റിസർവേഷൻ സമ്മിറ്റ്,

മുൻ യു. ജി. സി ചെയർമാൻ ഡോ:സുഖതോ തൊറാട്ട്, സാമ്പത്തിക സംവരണ കേസിൽ സുപ്രിം കോടതിയിൽ ഹാജരാകുന്ന അഡ്വക്കേറ്റും നാഷണൽ ലോ സ്കൂൾ മുൻ ഡയരക്ടറും കൂടിയായ ഡോ : ജി. മോഹൻ ഗോപാൽ,ഡൽഹി സ്കൂൾ ഓഫ് എകണോമിക്സിലെ പ്രൊഫസർ സതീഷ് ദേശ്പാണ്ടെ, മുൻ മന്ത്രി നീലലോഹിത ദാസ് നാടാർ, ഹൈദരാബാദ് കേന്ദ്ര സർവകലാശാല പ്രൊഹാർ തൻവീർ ഫസൽ, മുൻ പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ വി. ആർ ജോഷി തുടങ്ങി ഒട്ടനേകം പ്രമുഖർ റിസർവേഷൻ സമ്മിറ്റിൽ സംബന്ധിക്കും. നവംബർ 12,13 തിയ്യതികളിലായി പുതിയങ്ങാടി അൽ ഹറമെയിൻ ഇംഗ്ലീഷ് സ്കൂളിൽ വെച്ചാണ് സമ്മിറ്റ് നടക്കുന്നത്.

സമ്മിറ്റിനു ശേഷം നവംബർ 13 ന് കോഴിക്കോട് നഗരത്തിൽ റാലിയും മുതലക്കുളത്ത് സംവരണ അവകാശ സമ്മേളനവും സംഘടിപ്പിക്കും.

വാർത്ത സമ്മേളനത്തിൽ പങ്കെടുത്തവർ:

1.കെ. കെ അഷ്‌റഫ്‌ ( ജനറൽ സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള)
2.അർച്ചന പ്രജിത് (ജനറൽ സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള)
3.നഈം ഗഫൂർ (വൈസ് പ്രസിഡന്റ്‌, ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള)
4.മുനീബ് എലങ്കമൽ ( പ്രസിഡന്റ്‌, ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട്)
5.തബ്ഷീറ സുഹൈൽ
(ജനറൽ സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട്)

Print Friendly, PDF & Email

Leave a Comment

More News