ഇന്നത്തെ രാശിഫലം (നവംബര്‍ 14, തിങ്കള്‍)

ചിങ്ങം: നിങ്ങളുടെ പ്രാധാന്യം കുറക്കുന്ന തരത്തിലുള്ള ഒരു തീരുമാനവും ഇന്ന്‌ എടുക്കരുത്‌. എന്തു വെല്ലുവിളിയും തരണം ചെയ്യാനുള്ള ശക്തി നിങ്ങള്‍ക്കുണ്ട്‌. അതുകൊണ്ട്‌ നിങ്ങളുടെ ആ കഴിവിനെ പരമാവധി ഇന്ന്‌ ഉപയോഗപ്പെടുത്തുക. കാരണം ബിസിനസ്‌ രംഗത്ത്‌ നിങ്ങളെ കാത്തിരിക്കുന്നത്‌ വലിയ ഇടപാടുകളാണ്‌.

കന്നി: നിങ്ങളുടെ ക്രിയാത്മകത വാനോളം പുകഴ്ത്തപ്പെടുന്ന ദിവസമാണ്‌ ഇന്ന്‌. നിയപരമായി നിങ്ങള്‍ക്ക്‌ ലഭിക്കേണ്ട സ്വത്തുക്കള്‍ക്കുവേണ്ടി കാലങ്ങളായി നിങ്ങള്‍ നടത്തി വന്നിരുന്ന പ്രയത്നം ഇന്ന്‌ അവസാനിക്കും. നിറഞ്ഞ മാനസിക സന്തോഷത്തില്‍ വീട്ടിലേക്ക്‌ കരകാശല വസ്തുക്കളും ഗൃഹോപകരണങ്ങളും വാങ്ങും.

തുലാം: ഇന്ന്‌ നിങ്ങള്‍ക്ക്‌ പ്രഭാപൂര്‍ണമായ ഒരു ദിവസമാണ്‌. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവിടാന്‍ നിങ്ങള്‍ക്ക്‌ അവസരം ലഭിക്കും. വൈകുന്നേരത്തോട്‌ കൂടി പ്രിയപ്പെട്ടവരോടൊപ്പം ഷോപ്പിങ്‌ നടത്താന്‍ നിങ്ങള്‍ തയ്യാറാകും. കണക്കിലധികം പണം ഇന്ന്‌ ചെലവായേക്കാം.

വൃശ്ചികം: ഇന്ന്‌ നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടിത്തന്നെ പ്രവര്‍ത്തിക്കും. ബിസിനസുകാര്‍ക്ക്‌ വളരെ നല്ല ദിവസമാണ്‌ ഇന്ന്‌. പ്രതീക്ഷിച്ചതിനേക്കാള്‍ ലാഭം ഇന്ന്‌ ലഭിക്കും. സാധാരണയായി ഉപയോഗിക്കുന്ന മൂലധനത്തേക്കാള്‍ കൂടുതല്‍ ഇന്ന്‌ ആവശ്യമായി വരും. കുടുംബവും സുഹൃത്തുക്കളും നിങ്ങള്‍ക്ക്‌ ചുറ്റും ഒരു സ്നേഹവലയം തീര്‍ക്കും.

ധനു: നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതും നിങ്ങളുടെ പ്രവൃത്തിയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത്‌ ഇന്നത്തെ ഒരു പ്രധാന ആവശ്യമാണ്‌. നിങ്ങളുടെ കാഴ്ചപ്പാടിന്റെയും അഭിലാഷത്തിന്റെയും ശക്തി കൊണ്ട്‌ നിങ്ങളുടെ ജോലിയുടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്താന്‍ കഴിയും. ഇന്ന്‌ നിങ്ങള്‍ നിങ്ങള്‍ക്ക്‌ യോജിച്ച തരത്തില്‍ നിങ്ങളുടെ വികാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിനെ മറ്റൊരു തലത്തിലേക്ക്‌ മാറ്റുകയും ചെയ്യും.

മകരം: കുടുംബബന്ധങ്ങളാണ്‌ ഏറ്റവും ശക്തവും പ്രധാനവുമെന്ന്‌ ഈ ദിനം തെളിയിക്കും. വീട്ടുകാരില്‍ നിന്ന്‌ കിട്ടുന്ന മതിയായ പിന്തുണയും പ്രോത്സാഹനവും വീടിന്റെ പുനരുദ്ധാരണത്തിന്‌ നിങ്ങളെ സഹായിക്കും. വീട്ടുകാരുടെ പിന്തുണയോടെ നിങ്ങള്‍ക്ക്‌ ലോകം കീഴടക്കാനും എല്ലാം നേടിയെടുക്കാനും ഇന്ന്‌ സാധിക്കും.

കുംഭം: ഈ ദിവസം നിങ്ങള്‍ കൂടുതല്‍ സന്തോഷവാനായിരിക്കും. നിങ്ങള്‍ക്ക്‌ ലഭിക്കുന്ന എല്ലാ ശ്രദ്ധയും പ്രശംസയും നിങ്ങളെ കഠിനാധ്വാനം ചെയ്യാനും നിങ്ങളുടെ മികവ്‌ കാണിക്കാനും പ്രോത്സാഹിപ്പിക്കും. ഇന്ന്‌ നിങ്ങളുടെ മേലുദ്യോഗസ്ഥന്‍ നിങ്ങളുടെ ജോലിയില്‍ സന്തുഷ്ടനായിരിക്കും. എന്നാല്‍ നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ പൂര്‍ണമായും ത്ൃപ്തനാകില്ല. ഇന്ന്‌ നിങ്ങളുടെ നേട്ടങ്ങളില്‍ നിങ്ങള്‍ അഹങ്കരിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

മീനം: നിങ്ങള്‍ക്ക്‌ ശുഷ്കാന്തിയും ഈര്‍ജ്ജവും പൂര്‍ണമായും ഉള്ള ഒരു ദിനമായിരിക്കും ഇന്ന്‌. അകലെ നിന്ന്‌ സന്തോഷം നല്‍കുന്ന വാര്‍ത്ത നിങ്ങളെ തേടിയെത്തും. അത്‌ നിങ്ങളെ സ്‌നേഹിക്കുന്നവരുമായി നിങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യും. വളരെ ദീര്‍ഘകാലമായുള്ള ഒരു ഇടപാട്‌ പ്രൊഫഷണല്‍ മികവോടെ നിങ്ങള്‍ ഇന്ന്‌ കൈകാര്യം ചെയ്യും. ബിസിനസ്‌ ആവശ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള യാത്രകള്‍ നിങ്ങള്‍ പ്ലാന്‍ ചെയ്യും.

മേടം: നിങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യുകയാണെങ്കില്‍ ഇത്‌ നിങ്ങളുടെ ജീവിതത്തിലെ ശരിയായ സമയമാണ്‌. ജോലിയില്‍ സാധാരണ പോലുള്ള ഉയര്‍ച്ച, താഴ്ച്ചകള്‍ ഉണ്ടാകാം. എന്തായാലും ഈ വൈകുന്നേരം ശരിയായി ആസൂത്രണം ചെയ്യുക. നിങ്ങള്‍ നിങ്ങളെത്തന്നെ അത്തഭുതപ്പെടുത്തിയേക്കാം.

ഇടവം: നിങ്ങള്‍ നിശ്ചയമായിട്ടുള്ളതും നിര്‍ണായകമായിട്ടുള്ളതുമായ സംയുക്ത സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്‌. ഇന്ന്‌ ഉച്ചനേരം ഇതിന്റെ ഫലം നിങ്ങള്‍ പ്രതീക്ഷിച്ചതിലും താഴാം. നിങ്ങളുടെ പ്രണയിനിയുമായി മെഴുകുതിരിവെളിച്ചത്തില്‍ ഒരു അത്താഴവിരുന്നൊരുക്കി നിങ്ങള്‍ നിങ്ങളുടെ മാനസിക പിരിമുറുക്കത്തോട്‌ പൊരുതുക.

മിഥുനം: നിങ്ങളുടെ അക്രമണോല്‍സുകമായ ആത്മാവും വൈവിധ്യമാര്‍ന്ന പ്രത്യേകതകളും അടുത്തേക്കെത്തുന്നതായുള്ള സൂചനകള്‍ ഇന്നു ഉണ്ടാകും. ഇതിനു പ്രതികൂലമായ ഫലം ഉണ്ടാകാതിരിക്കാന്‍ പ്രതികൂല സ്ഥിതി വിശേഷങ്ങളില്‍ നിന്നു നിങ്ങള്‍ ഒഴിഞ്ഞു നില്‍ക്കേണ്ടതായിട്ടുണ്ട്‌. സത്യത്തില്‍ ജോലിസ്ഥലത്തു നിന്നും നല്ല വാര്‍ത്ത കിട്ടുന്നതിനായി നിങ്ങള്‍ക്ക്‌ കൂടുതല്‍ കാത്തിരിക്കേണ്ടി വരും.

കര്‍ക്കടകം: നിങ്ങളുടെ ശുഭാപ്തി വിശ്വാസവും ബുദ്ധിപരവുമായ സമീപനവും നിങ്ങള്‍ ആഗ്രഹിച്ച ഫലങ്ങള്‍ നേടാന്‍ ഇന്ന്‌ നിങ്ങളെ സഹായിക്കും. നിങ്ങള്‍ നിങ്ങള്‍ക്കായി സമയം ചിലവഴിക്കേണ്ടതും നിങ്ങളുടെ അനാദ്യോഗിക നൈപുണ്യവും വ്യക്തിത്വവും വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കേണ്ടതുമാണ്‌.

Print Friendly, PDF & Email

Leave a Comment

More News