മാഗ് വോളിബോൾ ടൂർണമെന്റിൽ ഹൂസ്റ്റൺ ചലഞ്ചേഴ്സിന് കിരീടം

ഹൂസ്റ്റൺ: നവംബർ പന്ത്രണ്ടാം തീയതി ശനിയാഴ്ച ഹൂസ്റ്റൺ ട്രിനിറ്റി സെൻററിൽ വച്ച് നടന്ന മാഗ് വോളിബോൾ ടൂർണമെന്റിൻ്റെ ഫൈനൽ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് സി സി സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി ഹൂസ്റ്റൺ ചലഞ്ചേഴ്സ് ടീം ജേതാക്കളായി. ആദ്യ റൗണ്ടിൽ ഹൂസ്റ്റൺ ചലഞ്ചേഴ്സ് ടീമിനെ പരാജയപ്പെടുത്തി എല്ലാ കളികളും വിജയിച്ച് ഒന്നാം സീഡ് ആയി ഫൈനലിൽ എത്തിയ സിസി സ്ട്രൈക്കേഴ്സ് ടീമിൻ്റെ സ്‌മാഷു കൾ ഹൂസ്റ്റൺ ചലഞ്ചേഴ്സ് ശക്തമായ ബ്ലോക്കുകളിലൂടെ പ്രതിരോധിച്ചു. ഫൈനൽ മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയ ചലഞ്ചേഴ്സ് ടീം അനായാസമായ വിജയമാണ് നേടിയത് (25-19, 25-13).

തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ മാഗ് പ്രസിഡൻറ് അനിൽകുമാർ ആറന്മുള, വൈസ് പ്രസിഡൻറ് ഫാൻസി മോൾ പള്ളത്ത് മഠം, സ്പോൺസർമാർ, മാഗ് ഭാരവാഹികൾ പങ്കെടുത്തു.

വോളിബോൾ ടൂർണമെൻറ് വിജയികൾക്കുള്ള ഏവർ റോളിംഗ് ട്രോഫിയും കാഷ് അവാർഡും മാഗ് പ്രസിഡൻ്റ് അനിൽ കുമാർ ആറന്മുളയും മെഗാ സ്പോൺസർ സന്ദീപ് തേവരവളിലും ചേർന്ന് ചലഞ്ചേഴ്സ് ടീമിന് സമ്മാനിച്ചു. റൺവേപ്പിനുള്ള എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും മാഗ് വൈസ് പ്രസിഡൻ്റും ഡയമോണ്ട് സ്പോൺസർറും കൂടിയായ ഫാൻസിമോൾ പള്ളത്ത് മഠം സ്ട്രൈക്കേഴ്സ് ടീമിന് സമ്മാനിച്ചു. ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാനുള്ള സന്ദീപ് തേവർവളിൽ സംഭാവന ചെയ്ത എംവിപി ട്രോഫിക്ക് നോയൽ ഷിബു (ഹൂസ്റ്റൺ ചലഞ്ചേഴ്സ്) അർഹനായി. ബെസ്റ്റ് ഓഫെൻസ് ഫെൽമിൻ ജോസഫ് (ഹൂസ്റ്റൺ ചലഞ്ചേഴ്സ്) ബെസ്റ്റ് ഡിഫൻസ് സാജൻ ജോൺ (സി സി സ്ട്രൈക്കേഴ്സ്) ബെസ്റ്റ് സെറ്റർ ജാസ്മിൻ സജിമോൻ ( സി സി സ്ട്രൈക്കേഴ്സ്) എന്നിവർ അർഹരായി.

മാഗ് വോളിബോൾ ടൂർണ്ണമെൻറ് വൻ വിജയകരമാക്കുവാൻ സഹായിച്ചത് മെഗാ സ്പോൺസർ സന്ദീപ് തേവർവലിൽ പെറി ഹോംസ്, ഡയമണ്ട് സ്പോൺസർ ഫാൻസി മോൾ പള്ളത്തുമഠം, ഡയമണ്ട് സ്പോൺസർ വിജു വർഗീസ് മലയാളി എന്റർടൈമെന്റ് ടിവി, ഡയമണ്ട് സ്പോൺസർ തോമസ് വീഡൺ റൂഫിംഗ്, ഗോൾഡ് സ്പോൺസർ തോമസ് ജോർജ് സി പി എ, ഗോൾഡ് സ്പോൺസർ മാത്യൂസ് ചാണ്ടപിള്ള ടി ഡബ്ലിയു എഫ് ജി ഇൻഷുറൻസ്, ജോൺ ഡബ്ലിയു വർഗീസ് പ്രോമൻ്റ് റിയലറ്റി & മോർഗേജ്, അജയ് തോമസ് & ഫാമിലി, സിൽവർ സ്പോൺസർ എക്സൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരായിരുന്നു.

മാഗ് സ്പോർട്സ് കോഡിനേറ്റർ വിനോദ് ചെറിയാൻ എല്ലാ സ്പോൺസർമാർക്കും, പങ്കെടുത്ത ടീമുകൾക്കും, മാഗ് ഭാരവാഹികൾക്കും കൃതജ്ഞത അറിയിച്ചു. കൂടാതെ ഈ വർഷം നടത്തിയ മാഗിന്റെ ബാഡ്മിൻറൺ, ക്രിക്കറ്റ്, ബാസ്ക്കറ്റ് ബോൾ, സോക്കർ, വോളിബോൾ ടൂർണമെന്റുകൾ വൻ വിജയമായി നടത്തുവാൻ സഹായിച്ച എല്ലാവരോടുമുള്ള നന്ദി അറിയിച്ചു. ഈ വർഷം മാഗിൻ്റെ ആസ്ഥാനമായ കേരള ഹൗസിൽ അത്യാധുനിക രീതിയിൽ പണിത ക്രിക്കറ്റ് പിച്ചും ബാറ്റിംഗ് കേജും നമ്മുടെ ക്രിക്കറ്റ് കളിക്കുന്ന യുവ തലമുറക്ക് വളരെയധികം ഉപകാരപ്പെടും എന്നതിൽ തർക്കമില്ല. നമ്മുടെ യുവതലമുറയെ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി അസോസിയേഷൻ ആയ മാഗിൻ്റെ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുവാൻ എല്ലാ വിഭാഗത്തിലും ഉള്ള സ്പോർട്സ് ടൂർണമെന്റുകൾ മാഗ് ഈ വർഷം സംഘടിപ്പിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News