ഒഹായോ മൃഗശാലയിൽ ധ്രുവക്കരടി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി

ഒഹായോ: ഒഹായോയിലെ ടോളിഡോ മൃഗശാലയില്‍ ധ്രുവക്കരടി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. എന്നാൽ, നവജാതശിശുക്കൾ അടുത്ത വർഷം വരെ പൊതു പ്രദർശനത്തിൽ ഉണ്ടാകില്ലെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി.

അമ്മ കരടി ക്രിസ്റ്റൽ (24) ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതായി മൃഗശാല ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. ഈ കരടിയുടെ എട്ടാമത്തെയും ഒമ്പതാമത്തെയും കുഞ്ഞുങ്ങളാണിവ.

2012 ന് ശേഷം മൃഗശാലയിൽ ജനിച്ച ആദ്യത്തെ ധ്രുവക്കരടി ഇരട്ടകളുടെ പിതാവ് 18 വയസ്സുള്ള ‘നുക’യാണെന്ന് ഫെയ്സ്ബുക്കില്‍ പറയുന്നു.

2023 വരെ ഇരട്ടകളെ അവരുടെ അമ്മയ്‌ക്കൊപ്പം എക്‌സിബിറ്റ് ഏരിയയിൽ സൂക്ഷിക്കും. പൊതുജനങ്ങള്‍ക്ക് നേരിട്ട് കാണാന്‍ കഴിയില്ലെങ്കിലും, മൃഗശാല അതിന്റെ YouTube ചാനലിൽ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ഈ കരടിക്കുടുംബത്തെ ലൈവ് സ്ട്രീം ചെയ്യും.

Print Friendly, PDF & Email

Leave a Comment

More News