കരയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ജീവി ജോനാഥൻ ആമ 190-ാം ജന്മദിനം ആഘോഷിക്കുന്നു

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കര മൃഗമായി അംഗീകരിക്കപ്പെട്ട ജൊനാഥൻ എന്ന സീഷെൽസ് ഭീമൻ ആമ ഈ വാരാന്ത്യത്തിൽ സെന്റ് ഹെലേന ദ്വീപിൽ തന്റെ 190-ാം ജന്മദിനം ആഘോഷിക്കുകയാണ്.

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച്, ജീവിച്ചിരിക്കുന്ന കരയിലെ ഏറ്റവും പ്രായം കൂടിയ മൃഗമാണ് ഈ ആമ.

1882-ൽ ബ്രിട്ടീഷ് സെന്റ് ഹെലീന ഗവർണർ സർ വില്യം ഗ്രേ-വിൽസണിന് സമ്മാനമായി ലഭിച്ചതാണ് ജോനാഥൻ എന്ന ഈ ആമ. ആ സമയത്ത് ജോനാഥൻ പൂർണ വളർച്ച പ്രാപിച്ചിട്ടുണ്ടായിരുന്നു, അതായത് കുറഞ്ഞത് 50 വയസ്സ് പ്രായം.

ഗ്രേ-വിൽസൺ ഗവർണറായിരുന്ന കാലത്ത്, സൗത്ത് അറ്റ്ലാന്റിക് ദ്വീപിലെ ഗവർണർമാരുടെ വസതിയായ പ്ലാന്റേഷൻ ഹൗസിന്റെ പരിസരത്താണ് ജോനാഥൻ താമസിച്ചിരുന്നത്. ഭീമാകാരമായ ഈ ആമ അന്നുമുതൽ അവിടെയാണ് താമസിക്കുന്നത്.

പ്ലാന്റേഷൻ ഹൗസിലെ ആമയെ കാണാന്‍ തത്സമയ സംപ്രേക്ഷണവും പ്രത്യേക പ്രദർശനവും നൽകി സെന്റ് ഹെലീന ഈ അവസരം ആഘോഷിക്കുന്നു. ജോനാഥനെക്കുറിച്ചുള്ള സുവനീറുകൾക്കും അതിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു വീഡിയോ കാണാനും മത്സരങ്ങളിൽ പങ്കെടുക്കാനും പ്ലാന്റേഷൻ ക്രിസ്മസ് മാർക്കറ്റിലേക്ക് സന്ദർശകരെ ക്ഷണിക്കുന്നു.

ജോനാഥന് കുറഞ്ഞത് 190 വയസ്സ് പ്രായമുണ്ടെങ്കിലും, അതിനെ പരിചരിക്കുന്ന ഒരു മൃഗഡോക്ടർ ജോ ഹോളിൻസ് വാഷിംഗ്ടൺ പറഞ്ഞത് ആ ആമയ്ക്ക് അത്രയും വയസ്സു തോന്നിക്കുകയില്ല എന്നാണ്.

വാർദ്ധക്യത്തിൽ ജോനാഥന് കാഴ്ചശക്തിയും വാസനയും നഷ്ടപ്പെട്ടെങ്കിലും, അവൻ ഭക്ഷണം കഴിക്കുകയും സൂര്യപ്രകാശം ഏല്‍ക്കുകയും ഇണ ചേരുകയും ചെയ്യുന്നുണ്ടെന്നാണ്.

പ്രായമിത്രയേറെയായിട്ടും ജോനാഥന് ഇണ ചേരാന്‍ ഇപ്പോഴും നല്ല താല്പര്യമാണെന്ന് പരിചരിക്കുന്ന ഡോക്ടര്‍ പറയുന്നു. പെണ്‍ ആമകളായ എമ്മയുമായും ചിലപ്പോൾ ഫ്രെയ്മുമായും ഇടയ്ക്കിടെ ഇണചേരാൻ സന്നദ്ധത പ്രകടിപ്പിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News