സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലഡൽഫിയ: ഫിലഡല്‍‌ഫിയയിലെ മലയാളി സംഘടനയായ “സിമിയോ”യുടെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ 10 ശനിയാഴ്ച രാവിലെ 10:00 മണി മുതൽ ഫിലഡൽഫിയ വെൽഷ് റോഡിലുള്ള സീറോ മലബാർ പള്ളി ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115) വെച്ച് വിപുലമായ രീതിയിൽ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി നടത്താൻ സാധിക്കാതെ പോയ ക്രിസ്തുമസ് ആഘോഷ പരിപാടി ഈ വർഷം വളരെ വിപുലമായി നടത്തുകയാണ്. ഫിലഡൽഫിയ സിറ്റി കൗൺസിൽ മൈനോരിറ്റി ചെയർമാൻ ഡേവിഡ് ഓ മുഖ്യ അതിഥിയാകുന്ന ചടങ്ങിൽ ഫിലഡൽഫിയയിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നതാണ്.

ഫിലഡൽഫിയയിലെ പ്രശസ്ത കലാസംഘടനയായ റൈസിംഗ് സ്റ്റാർസിന്റെ വിവിധ കലാപരിപാടികൾക്കൊപ്പം സിമിയോ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ക്രിസ്തുമസ് ആഘോഷത്തിന് മാറ്റു കൂട്ടും. എല്ലാ നല്ലവരായ സുഹൃത്തുക്കളുയും പ്രോഗ്രാമിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സിമിയോയുടെ ഭാരവാഹികൾ അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News