പ്രണയത്തിന് പ്രായമൊരു തടസ്സമല്ല; 20 വയസ്സുകാരി 50 വയസ്സുകാരനായ അദ്ധ്യാപകനെ പ്രണയിച്ച് വിവാഹം കഴിച്ചു

സമസ്തിപൂർ: ബീഹാറിലെ സമസ്തിപൂർ ജില്ലയിൽ അദ്ധ്യാപകൻ സ്വന്തം വിദ്യാർത്ഥിയെ വിവാഹം കഴിച്ചു.

20 കാരിയായ വിദ്യാര്‍ത്ഥിനി ഇംഗ്ലീഷ് കോച്ചിംഗ് സെന്ററിൽ വെച്ചാണ് 50 വയസ്സുള്ള തന്റെ ഇംഗ്ലീഷ് അദ്ധ്യാപകനുമായി പ്രണയത്തിലായത്. പ്രണയം വളർന്ന് ഇരുവരും ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. ഇരുവരുടെയും വിവാഹത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്, അതിൽ അദ്ധ്യാപകനും വിദ്യാർത്ഥിയും വളരെ സന്തോഷത്തോടെയാണ് നിൽക്കുന്നത്. ഈ വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സമസ്തിപൂരിലെ റോസ്രയിൽ നിന്നുള്ള ഇരുപതുകാരിയായ ശ്വേത കുമാരിയാണ് തന്റെ 50 വയസ്സുള്ള ഇംഗ്ലീഷ് അദ്ധ്യാപകനായ സംഗീത് കുമാറുമായി പ്രണയത്തിലായത്. ഇരുവരും പ്രണയത്തിലാകുകയും പരസ്പരം ജീവിക്കാനും മരിക്കാനും പ്രതിജ്ഞയെടുക്കുകയും ചെയ്തു. അവസാനം അത് വിവാഹത്തില്‍ കലാശിച്ചു.

വ്യാഴാഴ്ച സമസ്തിപൂരിലെ ഒരു ക്ഷേത്രത്തിൽവെച്ചാണ് ഇരുവരും വിവാഹിതരായത്. ഇതിനിടെ ഇവരുടെ പരിചയക്കാരിൽ ചിലരും ഒപ്പമുണ്ടായിരുന്നു. ഇരുവരുടെയും വിവാഹത്തിന്റെ വീഡിയോയും പുറത്തു വിട്ടു. ഈ വിവാഹത്തെ കുറിച്ചുള്ള ചർച്ചകളാണ് എങ്ങും നടക്കുന്നത്.

സംഗീതിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. രണ്ടാമതൊരു വിവാഹം കഴിച്ചിരുന്നില്ല.

Print Friendly, PDF & Email

Leave a Comment

More News