മന്ത്ര കൺവൻഷൻ യൂത്ത് ഫോറം ചെയർ ആയി ആതിര കുറുപ്പിനെ തിരഞ്ഞെടുത്തു

നൃത്ത രംഗത്തെ പ്രാവീണ്യം കൊണ്ട് നോർത്ത് അമേരിക്കയിലെ കലാവേദികളിൽ ശ്രദ്ധേയമായ സാന്നിധ്യം അലങ്കരിക്കുന്ന ആതിര കഴിഞ്ഞ 12 വർഷമായി ടെക്‌സാസിലെ ഹൂസ്റ്റണിലാണ് താമസം. ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം. ഇപ്പോൾ സെന്റർ പോയിന്റ് എനർജിയിൽ കൺട്രോൾ സിസ്റ്റംസ് എഞ്ചിനീയറാണ്.

കഴിഞ്ഞ 18 വർഷമായി ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ കഠിനമായ പരിശീലനം നേടിയിട്ടുണ്ട്. തന്റെ ഗുരു കലാശ്രീ ഡോ. സുനന്ദ നായർക്കൊപ്പം യുഎസിലെയും ഇന്ത്യയിലെയും വിവിധ നൃത്തോത്സവങ്ങളിൽ അവർ പങ്കെടുത്തു .പിതാവ് വിജയ കുമാർ കുറുപ് , മാതാവ് ഗിരിജാ വിജയ കുമാർ. ഗായത്രി വിജയകുമാർ ആണ് സഹോദരി..

ഭാരതീയ പൈതൃക കലകളിൽ അസാമാന്യമായ പാടവം പുലർത്തിക്കൊണ്ട്, യുവ തലമുറയുടെ ഇടയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ച വയ്ക്കുന്ന ആതിര ,മന്ത്രയുടെ യൂത്ത് ഫോറം പ്രവർത്തനങ്ങളിൽ നിർണായക പങ്കു വഹിക്കും എന്ന് കരുതുന്നതായി പ്രസിഡന്റ്‌ ഹരി ശിവരാമൻ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News