വിവാഹ ദിവസം മദ്യപിച്ചെത്തിയ വരനെ വിവാഹം കഴിക്കാന്‍ യുവതി വിസമ്മതിച്ചു

ഉന്നാവോ : ഉന്നാവോയിലെ സഫിപൂരില്‍ വിവാഹത്തിന് വരൻ മദ്യപിച്ചെത്തിയതിനെത്തുടര്‍ന്ന് വിവാഹം കഴിക്കാൻ വധു വിസമ്മതിച്ചു. യുവതിയും കാൺപൂർ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടക്കേണ്ടിയിരുന്ന വേദിയിലായിരുന്നു സംഭവം.

‘ബറാത്ത്’ എത്തിയപ്പോൾ, മാലയിടൽ ചടങ്ങിനായി വരൻ മദ്യപിച്ച നിലയിലാണ് സ്റ്റേജിലേക്ക് കയറിയത്. എന്നാല്‍, ഇയാളുടെ അവസ്ഥ കണ്ട വധു വിവാഹം കഴിക്കാൻ വിസമ്മതിച്ച് വേദിയിൽ നിന്ന് ഇറങ്ങിപ്പോയി.

ഇരുകുടുംബത്തിലെയും അംഗങ്ങൾ യുവതിയെ വിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി സമ്മതിച്ചില്ല, “സ്വന്തം വിവാഹദിനത്തിൽ മദ്യത്തിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയാത്ത ഒരാളുടെ ഭാവി എന്തായിരിക്കും” എന്നാണ് യുവതി തിരിച്ചു ചോദിച്ചത്.

പ്രശ്‌നം പോലീസ് സ്‌റ്റേഷനിലെത്തി. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളിൽ കൈമാറ്റം ചെയ്ത പണവും വിലപിടിപ്പുള്ള വസ്തുക്കളും തിരികെ നൽകാൻ ഇരുകൂട്ടരും സമ്മതിച്ചു.

ഇരുവിഭാഗവും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കിയതായി സ്റ്റേഷൻ ഹൗസ് ഓഫീസർ സഫിപൂർ അവനീഷ് സിംഗ് പറഞ്ഞു. നേരത്തെ പരസ്പരം കൈമാറിയ സമ്മാനങ്ങൾ തിരികെ നൽകാൻ ഇരുവിഭാഗവും സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

One Thought to “വിവാഹ ദിവസം മദ്യപിച്ചെത്തിയ വരനെ വിവാഹം കഴിക്കാന്‍ യുവതി വിസമ്മതിച്ചു”

  1. Very good. After the marriage if he is going this and spoil the life , that time it will be very difficult to face the situation . Now itself stopped very good decision . Drunkard people should not get girl They will spoil the life of innocent girls . Good decision by that girl .

Leave a Comment

More News