ഇന്നത്തെ രാശിഫലം (ഡിസംബര്‍ 18, ഞായര്‍)

ചിങ്ങം: ഇന്ന് നിങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കാം. എന്നാൽ ചെലവുകൾ ഉയരാൻ കഴിയും. പ്രിയപ്പെട്ടവരുമായി ഒത്തുചേരുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. കുടുംബവും സുഹൃത്തുക്കളും, പ്രത്യേകിച്ച് സ്‌ത്രീ സുഹൃത്തുക്കൾ, അവരുടെ പിന്തുണയും സഹകരണവും നിങ്ങൾക്ക് ഉണ്ടായിരിക്കാം.

കന്നി: ഇന്നൊരു ശാന്തമായ ദിവസമായിരിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടും സന്തോഷകരമായി സമയം ചെലവിടാനും പ്രിയപ്പെട്ടവരുമായി ഹൃദയം തുറന്ന് സംസാരിക്കാനും സ്വാദിഷ്‌ടമായ ഭക്ഷണം കഴിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും അവസരമുണ്ടാകും. ആരോഗ്യം ഏറ്റവും മെച്ചപ്പെട്ട നിലയിലായിരിക്കും. മനസ് അസാധാരണമാംവിധം ശാന്തമായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ഇന്നത്തെ യാത്ര ആഹ്ളാദകരമായി തീരും. ആസ്വാദ്യകരമായ ഈ സമയം മറ്റുള്ളവരുമായി പങ്കുവയ്‌ക്കുക.

തുലാം: നിങ്ങളുടെ മോശം മനോഭാവവും മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. മോശം ആശയവിനിമയം പരമാവധി ഒഴിവാക്കുക. കച്ചവടത്തിൽ ഒരു മോശമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നേക്കാം. ജോലിസ്ഥലത്തുള്ള ആളുകളുമായി പൊരുത്തം ഒഴിവാക്കുന്നതായിരിക്കും കൂടുതൽ നല്ലത്. നിയമപരമായ കാര്യങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക. അടുത്ത ബന്ധുക്കളുമായുള്ള ബന്ധവും ഒരുപക്ഷേ ഈ തകരാറിലായേക്കാം.

വൃശ്ചികം: മനോഹരമായൊരു ദിവസമാണ് കാത്തിരിക്കുന്നത്. നിരവധി നല്ല അവസരങ്ങളും ജോലിസ്ഥലത്ത് വിജയവും തേടിയെത്തും. കൂടാതെ മേലുദ്യോഗസ്ഥരിൽ നിങ്ങളുടെ ജോലി കൂടുതൽ മതിപ്പുളവാക്കും. കുരുക്കുകളഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ നക്ഷത്രങ്ങൾ അനുകൂലമായി ഭവിക്കും. ഭാവി വധുവിനെയോ വരനെയോ കണ്ടുമുട്ടാനുള്ള സാധ്യതയും കാണുന്നു.

ധനു: ധനുരാശിക്കാർക്ക് ഈ ദിവസം വളരെ ഗുണകരമായിരിക്കും. സാമ്പത്തിക കാര്യങ്ങൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്യും. സ്വന്തം ജോലി ചെയ്തു മറ്റുള്ളവരെ സഹായിക്കുകയും ചെയ്യും. ബിസിനസ് സംബന്ധിച്ച് ചില പ്രധാന തീരുമാനങ്ങൾ എടുക്കും. ബിസിനസ് യാത്രകൾക്കും സാധ്യത. മേലധികാരിയിൽ സ്വന്തം കഴിവുകൊണ്ട് മതിപ്പുളവാക്കിയ നിങ്ങൾക്ക് പ്രമോഷൻ സാധ്യതയും കാണുന്നു. പിതാവിൽ നിന്നും വീട്ടിലെ മുതിർന്നവരിൽ നിന്നും നേട്ടങ്ങളുണ്ടാകും.

മകരം: ഇന്നൊരു സാധാരണ ദിവസമായിരിക്കും. ബുദ്ധിപരമായ ജോലികൾ നിർവഹിക്കാൻ പറ്റിയ സമയമാണിത്. എഴുത്തിലും സാഹിത്യത്തിലും തൽപരരായവർക്ക് ഈ ദിവസം നന്ന്. സർക്കാർ കാര്യങ്ങളിൽ പ്രതികൂല സാഹചര്യങ്ങൾക്കെതിരെ പൊരുതേണ്ടിവരും. ദിനാന്ത്യമാകുമ്പോഴേക്കും വല്ലാതെ ക്ഷീണം അനുഭവപ്പെടും. മാനസികമായും വൈകാരികമായും നിങ്ങൾ പരിക്ഷീണനാകും.

കുംഭം: മനസുനിറയെ ഇന്ന് ചിന്തകളായിരിക്കും. ആ ചിന്തകൾ നിങ്ങളെ തികച്ചും പരിക്ഷീണനാക്കും. ദേഷ്യം വരികയും സ്വയം ശാന്തനാകുകയും അമിതമായ ചിന്ത നിർത്തുകയും ചെയ്യുന്നതോടെ മനസുഖം ലഭിക്കും. നിയമവിരുദ്ധ പ്രവൃത്തികളിൽ നിന്ന് അകലം പാലിക്കുക. അശുഭചിന്തകൾ ഒഴിവാക്കുകയും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്യുക. കുടുംബത്തിൽ ഒരു വിവാഹം നടക്കാൻ കഴിയും. ചെലവുകൾ വർധിക്കുന്നതിനാൽ അവ നിയന്ത്രിക്കണം. ഈശ്വരനാമജപം കൊണ്ട് മനസുഖം കിട്ടും.

മീനം: ഇന്നൊരു ഒഴിവ് ദിവസം ആണെങ്കിൽ പോലും നിങ്ങൾക്ക് ജോലിയിൽ പ്രവേശിക്കേണ്ടി വന്നേക്കാം. സാധ്യമെങ്കിൽ അത്  അനുവദിക്കുക. അല്ലെങ്കിൽ വിനോദത്തിനായി ഈ ദിവസം മാറ്റി വയ്‌ക്കുക. നിങ്ങളുടെ ഭോഗാസക്തമായ പരിശ്രമങ്ങളെ നക്ഷത്രങ്ങൾ അനുകൂലിക്കുന്നതിനാൽ സുഹൃത്തുക്കളുമായോ കുടുംബവുമായോ ഉള്ള എല്ലാ യാത്രകളും വിനോദങ്ങളും ഉല്ലാസങ്ങളും പരമാവധി ആസ്വദിക്കാൻ പരിശ്രമിക്കുക.

മേടം : ചില നല്ല വാർത്തകൾ ഇന്ന് ഉത്സാഹം വർദ്ധിപ്പിക്കും. ഈ വാർത്തകൾ വ്യക്തിപരമോ തൊഴിൽപരമോ ആകാം. അല്ലെങ്കിൽ നിങ്ങളുടെ കരിയർ, ഒരു സാമൂഹിക ഒത്തുചേരൽ, ചില സാമ്പത്തിക നേട്ടങ്ങൾ എന്നിവയിൽ ഏതെങ്കിലുമാകാം. ഏതായാലും നിങ്ങൾ എല്ലായ്‌പ്പോഴും മികച്ചവരാണ്.

ഇടവം: നിങ്ങൾ ഒരു പ്രഭാഷകനോ ജനങ്ങളുമായി മറ്റുതരത്തിൽ ആശയവിനിമയം നടത്തുന്ന ആളോ ആണെങ്കിൽ ഇന്ന് സദസിനെ നിങ്ങളുടെ ആകര്ഷണവലയത്തിൽ ഒതുക്കാൻ കഴിയും. ഒരു നേരിട്ടുള്ള സംഭാഷണത്തിൽ പോലും ശ്രോതാവിനെ വിസ്മയിപ്പിക്കാൻ നിങ്ങൾക്ക്  സാധിക്കും. പരിചയക്കാരുമായി സവിശേഷവും ദീർഘകാലവുമായ ബന്ധങ്ങൾ ഉണ്ടാക്കാൻ ഇത് സഹായിക്കും. വിദ്യാർത്ഥിയാണെങ്കിൽ പതിവിലും കവിഞ്ഞ വേഗതയിൽ കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിക്കും. എന്നാൽ നിങ്ങളുടെ ആരോഗ്യം അത്ര തൃപ്‌തികരമാവില്ല. കഠിനാധ്വാനം കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടാവില്ല. പക്ഷേ ഇതുകൊണ്ടൊന്നും മുന്നേറ്റം തടയപ്പെടുന്നില്ല.

മിഥുനം: ഇന്ന് നിങ്ങളുടെ മനസ്സിൽ ആശയക്കുഴപ്പങ്ങളും അസ്വസ്ഥതയുമായിരിക്കും. അമിതമായ വികാരപ്രകടനം കൂടിയാകുമ്പോൾ അത് കൂടുതൽ കുഴപ്പമാകും. അമ്മയെക്കുറിച്ച് നിങ്ങൾ ഏറെ വികാരം കൊള്ളും. ബൗദ്ധിക ചർച്ചകളിൽ പങ്കെടുക്കുമ്പോൾ ആരോഗ്യകരമായ ആശയ വിനിമയത്തിനപ്പുറം തർക്കങ്ങളിലേക്ക് കടക്കരുത്. കുടുംബകാര്യങ്ങളും സ്ഥാവരസ്വത്തുക്കളും സംബന്ധിച്ച ചർച്ചകൾ ഒഴിവാക്കുക. പ്രിയപ്പെട്ടയാളുമായി ചെറിയ പിണക്കങ്ങളുണ്ടാകാം. ഇന്ന് യാത്രയ്ക്ക് പറ്റിയ ദിവസമല്ല.

കർക്കടകം: ഇത് നിങ്ങൾക്ക് ആഹ്ളാദത്തിൻറെ ദിവസമാണ്. ഒരു പുതിയ പദ്ധതിയുടെ തുടക്കവും സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള കൂടിച്ചേരലും ഇന്ന് അമിതാഹ്ളാദവാനാകും. ഭാഗ്യദേവതയുടെ ആശ്ലേഷം നിങ്ങളിൽ ഉത്സാഹവും ഉന്മേഷവും നിറയ്ക്കും. നിങ്ങളുമായി മത്സരിക്കുന്നവർ പരാജയം സമ്മതിക്കും. സ്നേഹിക്കുന്നവരുടെ ഹൃദയങ്ങൾ കീഴടക്കും. പെട്ടെന്നുള്ള ഒരു യാത്ര സന്തോഷത്തിൻറെ ആക്കം കൂട്ടും. സാമൂഹ്യപദവിയിൽ ഉയർന്നു പ്രതീക്ഷിക്കാം.

Print Friendly, PDF & Email

Leave a Comment

More News