വീട്ടില്‍ ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം; പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം: വൈക്കം വെച്ചൂരിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. ബണ്ട് റോഡ് ജംഗ്ഷനു സമീപം കാർത്തികയിൽ രമണന്റെ വീട്ടിലാണ് കവർച്ച നടന്നത്. കമ്പിപ്പാര ഉപയോഗിച്ച് വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്.

വെച്ചൂർ സ്വദേശിയും റിട്ടയർഡ്‌ ബാങ്ക് ഉദ്യോഗസ്ഥനുമായ രമണന്റെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെ മോഷ്ടാവ് എത്തിയത്. മുൻവശത്തെ വഴിയിലൂടെ തന്നെ എത്തി വീടിന്റ പ്രധാന ഗേറ്റിനു സമീപത്ത് കൂടി മതിൽ ചാടിയാണ് മോഷ്ടാവ് അകത്ത് കടന്നത്. വീട്ടുടമസ്ഥനും ഭാര്യയും കഴിഞ്ഞ മാസമാണ് വിദേശത്തുള്ള മകന്റെ വീട്ടിലേക്ക് പോയത്. ഇളയ മകൻ രാഹുൽ വീട്ടിലുണ്ടായിരുന്നെങ്കിലും ഇയാൾ കണ്ണൂരിലേക്ക് പോയ സമയം നോക്കിയാണ് മോഷ്ടാവെത്തിയത്.

അകത്ത് കടന്ന മോഷ്ടാവ് വീട്ടിലുള്ള വസ്തുക്കളെല്ലാം വലിച്ചുവാരി പുറത്തിട്ടെങ്കിലും വിലപിടിപ്പുള്ളവ നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. വിലപിടിപ്പുള്ള ഇലക്‌ട്രോണിക് സാധനങ്ങൾ വീട്ടിലുണ്ടായിരുന്നിട്ടും മോഷ്ടാവ് അതൊന്നും എടുക്കാത്തത് പോലീസിന് സംശയത്തിനിടയാക്കി. മൂന്ന് മണിക്കൂറോളം വീടിനുള്ളിൽ ചിലവഴിച്ച മോഷ്ടാവ് പിക്കാക്സും കമ്പിപ്പാരയും വീടിന് പുറത്ത് ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്.

Print Friendly, PDF & Email

Leave a Comment

More News