ആം​ബു​ല​ന്‍​സി​നു​ള്ളി​ല്‍ വെച്ച് സഹപ്രവര്‍ത്തരായ യു​വ​തി​ക​ളെ ക​ട​ന്നു​ പി​ടി​ക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍

ഇടുക്കി: ആംബുലന്‍സിനുള്ളില്‍ വെച്ച് സഹപ്രവര്‍ത്തരായ യുവതികളെ കടന്നു പിടിക്കാന്‍ ശ്രമിച്ച ഡ്രൈവറെ അറസ്റ്റു ചെയ്തു. ഇടുക്കി​യി​ലെ ത​ടി​യ​മ്പാ​ടി​ന് സ​മീ​പം വെച്ചാണ് ആംബുലന്‍സ് ഡ്രൈവറായ ചെ​റു​തോ​ണി സ്വ​ദേ​ശി ക​ഥ​ളി​ക്കു​ന്നേ​ല്‍ ലിസണ്‍ യുവതികളെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. ചെ​റു​തോ​ണി​യി​ലു​ള്ള സ്വ​കാ​ര്യ ലാ​ബി​ലെ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റാ​ണ്
ലി​സ​ൺ.

ഇ​തേ ലാ​ബി​ലെ ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു യു​വ​തി​ക​ളെ​യാ​ണ് ലി​സ​ൺ ക​ട​ന്നു പി​ടി​ച്ച​ത്. ലാ​ബി​ലെ ജീ​വ​ന​ക്കാ​രു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് ശേ​ഷം ഇ​രു​വ​രെ​യും ആം​ബു​ല​ന്‍​സി​ല്‍ വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ലാ​ബു​ട​മ ലി​സ​ണെ നിയോഗിച്ചിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായി പറയുന്നു. മദ്യ ലഹരിയില്‍ ത​ടി​യ​മ്പാ​ടി​ന് സ​മീ​പ​ത്ത് വ​ച്ച് യു​വ​തി​ക​ളെ വാ​ഹ​നം ഒ​ടി​ക്കു​ന്ന​തി​നി​ട​യി​ല്‍ ക​ട​ന്നു പി​ടി​ച്ചു എ​ന്നാ​ണ് പ​രാ​തി. പ്ര​ശ്‌​ന​മാ​കു​മെ​ന്ന് മ​ന​സി​ലാ​യ ലി​സ​ണ്‍ യു​വ​തി​ക​ളു​ടെ പി​ന്നാ​ലെ​യെ​ത്തി അ​നു​ന​യി​പ്പി​ച്ച് വാ​ഹ​ന​ത്തി​ല്‍ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​ച്ചു.

കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News