റസാഖ് പാലേരി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട്

മലപ്പുറം: 2023 – 26 കാലയളവിലെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ടായി റസാഖ് പാലേരിയെ തെരഞ്ഞെടുത്തു. നിലവിൽ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറിയും എഫ്ഐടിയു ദേശീയ പ്രസിഡണ്ടുമാണ് അദ്ദേഹം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പാലേരിയിലാണ് താമസം. കേരളത്തിലെ ജനകീയ സമരങ്ങളിലെ നിറസാന്നിധ്യവും അറിയപ്പെടുന്ന പ്രഭാഷകനും സാമൂഹിക പ്രവർത്തകനുമാണ് റസാഖ് പാലേരി.

മലപ്പുറം താജ് ആഡിറ്റോറിയത്തിൽ (പി.സി. ഹംസ – തെന്നിലാപുരം രാധാകൃഷ്ണൻ നഗർ) നടന്ന പ്രതിനിധി സമ്മേളനമാണ് സംസ്ഥാന പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണി അറുമുഖം, ഫെഡറൽ വർക്കിംഗ് കമ്മിറ്റി അംഗം കെ. എസ് അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News