താന്‍ പൈലറ്റായി പറത്തുന്ന വിമാനത്തില്‍ മക്കയിലേക്ക് കൊണ്ടുപോകണമെന്ന അമ്മയുടെ ആഗ്രഹം നിറവേറ്റി യുവാവ്

ന്യൂഡല്‍ഹി: ഒരു കശ്മീരി യുവാവ് പൈലറ്റായി പറത്തിയ വിമാനത്തില്‍ അമ്മയെ മക്കയിലേക്ക് കൊണ്ടുപോയി അമ്മയുടെ ചിരകാല സ്വപ്നം നിറവേറ്റിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. അമ്മയുടെ രണ്ട് ആഗ്രഹങ്ങള്‍ സഫലമാക്കിയ യുവാവിന്റെ ട്വിറ്റര്‍ പോസ്റ്റ് സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി.

അധിനിവേശ കശ്മീരിൽ നിന്നുള്ള ആമിർ റാഷിദ് എന്ന കശ്മീരി യുവാവാണ് സോഷ്യൽ മീഡിയയിൽ ചിത്രം പോസ്റ്റ് ചെയ്തത്.

തന്റെ മകന്‍ വളര്‍ന്ന് വലുതായി ഒരു പൈലറ്റായി തീരണം എന്നായിരുന്നു ആ അമ്മയുടെ ആഗ്രഹം. എന്നിട്ട്, അവന്‍ പറത്തുന്ന അതേ വിമാനത്തില്‍ മക്കയിലേക്ക് ഒരു ദിവസം പറക്കണം എന്നതും അമ്മയുടെ ആഗ്രഹമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് മകന്‍.

ട്വിറ്ററിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ട്വീറ്റില്‍ അമീര്‍ റാഷിദ് വാനി പൈലറ്റിന്റെ വേഷത്തിലുള്ള തന്റെ ചിത്രവും കുട്ടിയായിരിക്കുമ്പോള്‍ അമ്മ എഴുതിയ കുറിപ്പിന്റെ ചിത്രവും പങ്ക് വച്ചിട്ടുണ്ട്.

‘ഈ കാര്‍ഡ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ അമ്മ എഴുതിയതാണ്. ഒപ്പം നീ ഒരു പൈലറ്റായാല്‍ എന്നെ അതില്‍ മക്കയിലേക്ക് കൊണ്ടു പോകണം എന്നും പറയുമായിരുന്നു. ഇന്ന് എന്റെ അമ്മ വിശുദ്ധ കഅബയിലേക്കുള്ള യാത്രക്കാരില്‍ ഒരാളാണ്. ആ വിമാനത്തിന്റെ പൈലറ്റ് ഞാനാണ്.’ എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. നിരവധി പേരാണ് ട്വീറ്റിന് താഴെ പ്രതികരിച്ചത്.

വിമാനത്തിന്റെ കോക്ക്പിറ്റിലുള്ള തന്റെ ചിത്രം പങ്കുവെച്ച് അമീർ റാഷിദ് വാനി പറഞ്ഞു, “ഞാൻ എന്റെ അമ്മയുടെ സ്വപ്നം നിറവേറ്റി.”

https://twitter.com/AmirRashidWani/status/1607261439940792321?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1607261439940792321%7Ctwgr%5E0089169547c27d848d1e2bd9bb5e19de51969966%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.bolnews.com%2Fviral%2F2022%2F12%2Fman-fulfilled-his-mothers-wish-to-take-her-to-makkah-by-becoming-a-pilot%2F

Print Friendly, PDF & Email

Leave a Comment

More News