കള്ളൻ പോലീസ് (കവിത): ജയൻ വർഗീസ്

കള്ളൻ ഒളിക്കുന്നു,
പോലീസ് പകയ്ക്കുന്നു.
കള്ളൻ വിരട്ടുന്നു,
പോലീസ് ഭയക്കുന്നു.
പോലീസ് ചിരിക്കുന്നു,
കള്ളൻ കലക്കുന്നു.
ഉരുട്ടുലക്കകൾ
ക്രൂരമായി ചിരിക്കുമ്പോൾ
കണ്ടുനിൽക്കും കഴുതയുടെ
മണ്ടയില്ലാ തലയ്ക്ക് കിഴുക്ക്.
കള്ളൻപോലീസ് കളിയിലിവിടെ
കള്ളനാര്? പോലീസാര്?

സൂചന: മാധ്യമ വേട്ട

Print Friendly, PDF & Email

Leave a Comment

More News