ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ കുഞ്ഞു മാളികപ്പുറം ഒമ്പതു വയസ്സുകാരി മല കയറിയത് 33 തവണ

കൊല്ലം: ഉണ്ണി മുകുന്ദന്റെ ചിത്രത്തില്‍ അഭിനയിച്ച ഒമ്പതു വയസ്സുകാരി 33 തവണയാണ് ശബരിമല ശാസ്താവിനെ ദർശിച്ച മാളികപ്പുറം എന്ന ഖ്യാതി നേടിയിരിക്കുകയാണ്. എഴുകോണ്‍ കോതേത്ത് വീട്ടില്‍ അഭിലാഷ് മണിയുടെയും നീതു ലക്ഷ്മിയുടെയും ഏക മകളായ അദ്രിതി തനയയാണ് തന്റെ ഒമ്പതു വയസിനിടെ 33 തവണ ശബരിമല ശാസ്താവിനെ ദര്‍ശിച്ചത്.

ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ സിനിമയായ മാളികപ്പുറത്തിന്റെ റിലീസിന് മുന്നോടിയായി എറണാകുളത്ത് നടന്ന പ്രമോഷൻ പരിപാടിയിൽ പങ്കെടുത്തതോടെ ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിലും അദ്രിതി വൈറലാണ്. ഒൻപത് മാസം പ്രായമുള്ളപ്പോഴാണ് അദ്രിതി ശബരിമലയിൽ ആദ്യ ദർശനം നടത്തിയത്. പിന്നീട് ഒട്ടുമിക്ക മാസങ്ങളിലും മലയ്‌ക്ക് പോകുന്ന മാളികപ്പുറം കഴിഞ്ഞ ഒക്ടോബർ 22 നാണ് ഒടുവിൽ ശബരിമലയിലെത്തിയത്. നവംബറിലും മാലയിട്ടെങ്കിലും അപ്പൂപ്പന്റെ മരണത്തെ തുടർന്ന് വ്രതം മുറിയുകയായിരുന്നു. അദ്രിതിയുടെ അച്ഛൻ അഭിലാഷ് മണിയും ഇതിനകം 175 ലേറെ തവണ മല ചവിട്ടി. കൊറോണ കാലത്ത് മാത്രമാണ് ഇടവേളകളുണ്ടായത്.

Print Friendly, PDF & Email

Related posts

Leave a Comment