നവംബർ മുതൽ കാണാതായ അസം യുവതിയും പ്രായപൂർത്തിയാകാത്ത മകനും പാക്കിസ്താന്‍ ജയിലിൽ

നാഗോൺ/ന്യൂഡൽഹി: 2022 നവംബർ മുതൽ കാണാതായ അസം യുവതിയെയും പ്രായപൂർത്തിയാകാത്ത മകനെയും പാക്കിസ്താന്‍ ജയിലിൽ കണ്ടെത്തി.

ഭർത്താവ് മുഹമ്മദ് മൊഹ്‌സിൻ ഖാന്റെ മരണത്തെത്തുടർന്ന് 1.60 കോടി രൂപയുടെ സ്വത്ത് വിറ്റ് നവംബർ 10 ന് അസമിലെ നാഗോൺ ജില്ലയിൽ നിന്ന് വഹിദാ ബീഗത്തെയും പ്രായപൂർത്തിയാകാത്ത മകൻ ഫയാസ് ഖാനെയും കാണാതാവുകയായിരുന്നു. വാഹിദയെ കാണാതായതിനെ തുടർന്ന് അമ്മ അസിഫ ഖാത്തൂൺ നാഗോൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ, പോലീസിൽ നിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നാണ് ആരോപണം.

നവംബർ 30ന് അസീഫയ്ക്ക് വാട്‌സ്ആപ്പ് കോൾ വന്നു. മറുവശത്തുള്ള വ്യക്തി താൻ പാക്കിസ്താനിൽ നിന്നുള്ള അഭിഭാഷകനാണെന്നും മകളെയും ചെറുമകനെയും പാക്കിസ്താന്‍ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐ‌എ) പിടികൂടിയിട്ടുണ്ടെന്നും അവകാശപ്പെട്ടു. വിളിച്ചയാൾ പറഞ്ഞതനുസരിച്ച് അമ്മയും മകനും ക്വറ്റ ജില്ലാ ജയിലിലായിരുന്നു.

തനിക്ക് (വാഹിദ) വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അതിന്റെ പകർപ്പ് പാക്കിസ്താനിലെ ഇന്ത്യൻ എംബസിക്കും അയച്ചിട്ടുണ്ടെന്നും വിളിച്ചയാൾ അവകാശപ്പെട്ടു. കോളിനെത്തുടർന്ന്, അസിഫ വീണ്ടും നാഗോണിലെ പോലീസിനെ വിവരം അറിയിച്ചു, അവർ തന്റെ അപേക്ഷയ്ക്ക് ചെവികൊടുത്തില്ല. തുടർന്ന് അവര്‍ ഡൽഹി ആസ്ഥാനമായുള്ള അഭിഭാഷകനായ സന്തോഷ് സുമനുമായി ബന്ധപ്പെടുകയും അദ്ദേഹം മുഖേന വഹീദയെയും മകനെയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ വിദേശകാര്യ മന്ത്രാലയത്തെയും ഡൽഹിയിലെ പാക്കിസ്താന്‍ എംബസിയെയും സമീപിക്കുകയും ചെയ്തു. രണ്ടിടത്തുനിന്നും പ്രതികരണം ലഭിക്കാത്തതിനെ തുടർന്നാണ് അഭിഭാഷകൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി 6 വെള്ളിയാഴ്ചയാണ് കേസിൽ വാദം കേൾക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News