ധനുമാസ തിരുവാതിര ആഘോഷവുമായി കെ എച്ച് എൻ എ അരിസോണ

ഫിനിക്സ്: ധനുമാസ തിരുവാതിരയും ശിവരാത്രിയും സംയുക്തമായി ആഘോഷിക്കാൻ അരിസോണ കെ എച്ച് എൻ എ. അരിസോണയുടെ ചരിത്രത്തിൽ ആദ്യമായി ഇങ്ങനെ ഒരാഘോഷo സംഘടിപ്പിക്കുന്ന വിവരം കെ എച് എൻ എ അരിസോണ ചാപ്റ്റർ പ്രസിഡൻറ് ശ്രീ ബാബു തിരുവല്ല, രാജ് കർത്ത, സജിത് തൈവളപ്പിൽ, സജീവ് മാടമ്പത്ത്, ശ്രീരാജ്, ദിലീപ് പിള്ള, ശ്രീജിത് ശ്രീനിവാസൻ എന്നിവർ നടത്തിയ പത്രസമ്മേളനത്തിലാണ് അറിയിച്ചത്.

ഫെബ്രുവരി 4-ാം തീയതി എസ് വി കെ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈകുന്നേരo 7 മുതലായിരിക്കും മുന്നൂറിൽ അധികം പേർ പങ്കെടുക്കുന്ന ആഘോഷങ്ങൾ അരങ്ങേറുക.

കെ എച്ച് എൻ എ വിമൺ ഫോറം ചെയർ രശ്മി മേനോൻ വിനീത സുരേഷ് ( സ്റ്റേറ്റ് കോർഡിനേറ്റർ), അനുപമ ശ്രീജേഷ് (സൗത്ത് വെസ്റ്റ് റീജിയൻ കോർഡിനേറ്റർ) എന്നിവരാണ് മുഖ്യ സംഘാടകർ. ഒരുക്കങ്ങൾ ഭർത്തിയായതായും പരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 602-300-9431 ഈ നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് ബാബു തിരുവല്ല അറിയിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment