തലവടി ചുണ്ടൻ വള്ളപുര നിർമ്മാണം: ഭൂമിപൂജ നാളെ

തലവടി ചുണ്ടൻ സമിതി പ്രസിഡൻറ് കെ. ആർ. ഗോപകുമാർ ബ്രഹമശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമനയിൽ നിന്നും വസ്തു ഉടമ്പടി കരാർ സ്വീകരിക്കുന്നു

തലവടി:പുതുവത്സര ദിനത്തിൽ നീരണിഞ്ഞ തലവടി ചുണ്ടന് അത്യാധുനിക സംവിധാനത്തോടു കൂടിയ വള്ളപ്പുര നിർമ്മിക്കുന്നതിന് മുന്നോടിയായി ഉള്ള ഭൂമിപൂജ നാളെ (ജനുവരി 24ന് ) രാവിലെ 10.30നും 11.30 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ നടക്കും.തലവടി തിരുപനയനൂർ കാവ് ദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം സി.എസ്.ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് റൈറ്റ് റവ.തോമസ് കെ. ഉമ്മൻ ഉദ്ഘാടനം ചെയ്യും.ക്ഷേത്ര തന്ത്രി ബ്രഹമശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന,ചുണ്ടൻ വള്ളശില്പി സാബു നാരായണൻ ആചാരി എന്നിവരുടെ നേതൃത്വത്തിൽ ഭൂമിപൂജ നടക്കും. സമിതി പ്രസിഡൻറ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിക്കും.തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ, ഗ്രാമ പഞ്ചായത്ത് അംഗം ബിനു സുരേഷ് എന്നിവർ ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.വസ്തു ഉൾപ്പെടെ 40 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സമിതി ജനറൽ കൺവീനർ ഡോ.ജോൺസൺ വി.ഇടിക്കുള പ്രോജക്ട് ചെയർമാൻ ആയി 8 അംഗ സമിതിയെ തെരെഞ്ഞെടുത്തു.

ഉന്നതാധികാര സമിതി യോഗത്തിൽ തലവടി ചുണ്ടൻ വള്ള നിർമ്മാണ സമിതി വർക്കിംങ്ങ് ചെയർമാൻ ജോജി ജെ വൈലപള്ളി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബ്രഹമശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.ആർ ഗോപകുമാർ, ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ, ട്രഷറാർ പി.ഡി.രമേശ് കുമാർ,വർക്കിംങ്ങ് ചെയർമാൻമാരായ അജിത്ത് പിഷാരത്ത്,അരുൺ പുന്നശ്ശേരിൽ,ജനറൽ കൺവീനർ ഡോ. ജോൺസൺ വി.ഇടിക്കുള എന്നിവർ സംബന്ധിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment