എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ എഞ്ചിനിൽ തീപിടിച്ചു; വിമാനം സുരക്ഷിതമായി അബുദാബി വിമാനത്താവളത്തിൽ തിരിച്ചിറക്കി

അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ഒരു എഞ്ചിനിൽ തീപിടിത്തം കണ്ടതിനെ തുടർന്ന് അബുദാബി വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും, യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യാ അധികൃതര്‍ വ്യക്തമാക്കി.

വിമാനത്തിൽ ആകെ 184 യാത്രക്കാർ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ഇന്ന് എയർ ഇന്ത്യ എക്സ്പ്രസ് B737-800 എയർക്രാഫ്റ്റ് VT-AYC ഓപ്പറേറ്റിംഗ് ഫ്ലൈറ്റ് IX 348 (അബുദാബി-കാലിക്കറ്റ്) ടേക്ക് ഓഫ് ചെയ്ത് 1000 അടി ഉയരത്തില്‍ എത്തിയ സമയം ഒരു എഞ്ചിൻ തീപിടിച്ചതിനെത്തുടർന്ന് തിരിച്ചിറക്കിയതായി ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു.

Print Friendly, PDF & Email

Related posts

Leave a Comment