മുൻ ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഷെരീഫ് ഇസ്മായിൽ (67) അന്തരിച്ചു

കെയ്‌റോ : മുൻ ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഷെരീഫ് ഇസ്മായിൽ (67) അന്തരിച്ചതായി ഈജിപ്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

2015 നും 2018 നും ഇടയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു ഇസ്മായിൽ. 2013 മുതൽ 2015 വരെ പെട്രോളിയം, ധാതു വിഭവ മന്ത്രിയായിരുന്നു.

അദ്ദേഹത്തിന്റെ മരണത്തിൽ ഈപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ-ഫത്താഹ് അൽ-സിസി, പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി, മറ്റ് ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

“അദ്ദേഹം ശരിക്കും ഒരു മഹാനായിരുന്നു, ഏറ്റവും പ്രയാസമേറിയ സമയങ്ങളിലും സാഹചര്യങ്ങളിലും ഉത്തരവാദിത്തം ഏറ്റെടുത്തു,” സിസിയെ ഉദ്ധരിച്ച് പ്രസിഡൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

“വ്യക്തിപരമായ നേട്ടങ്ങൾക്ക് മുകളിൽ തന്റെ രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിച്ച, നിസ്വാർത്ഥനും അർപ്പണബോധമുള്ളവനും വിശ്വസ്തനും ദാനശീലനുമായ വ്യക്തിയായാണ് ഞാൻ അദ്ദേഹത്തെ അറിയുന്നത്,” ഇസ്മയിലിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് ഈജിപ്ഷ്യൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Related posts

Leave a Comment