കൂടത്തായി കൊലപാതക കേസ്: നാല് മൃതദേഹങ്ങളിൽ സയനൈഡോ വിഷമോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന്

കോഴിക്കോട്: കുപ്രസിദ്ധമായ കൂടത്തായി കൊലപാതക പരമ്പരയിൽ വഴിത്തിരിവ്. നാഷണൽ ഫോറൻസിക് ലാബ് റിപ്പോർട്ട് പ്രകാരം പുറത്തെടുത്ത് പരിശോധിച്ച നാല് മൃതദേഹങ്ങളിലും സയനൈഡോ വിഷമോ കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്.

2002 മുതൽ 2014 വരെയുള്ള വര്‍ഷങ്ങളിലാണ് ഇവര്‍ മരണപ്പെട്ടത്. അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. റോയ് തോമസ് , സിലി എന്നിവരുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനക്കയച്ചത്.

Print Friendly, PDF & Email

Related posts

Leave a Comment