38 ലക്ഷം രൂപ മുടക്കി ചിന്താ ജെറോം സ്റ്റാർ ഹോട്ടലിൽ താമസിച്ചു എന്ന് യൂത്ത് കോണ്‍ഫറന്‍സ്

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ പേരിൽ വിവാദ പരാമര്‍ശവുമായി യൂത്ത് കോണ്‍ഫറന്‍സ്. രണ്ട് വർഷത്തോളം ആഡംബര ഹോട്ടലിൽ താമസിച്ച് 38 ലക്ഷം രൂപ ചെലവഴിച്ചുവെന്നാണ് യൂത്തിന്റെ ആരോപണം. ചിന്ത ഉപയോഗിച്ച പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന യൂത്ത് സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസ് ആൻഡ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ പരാതി നൽകി.

കൊല്ലം തങ്കശേരിയിലുള്ള ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചിരുന്നെന്നാണ് യൂത്ത് കോൺഫറൻസിന്റെ ആരോപണം. 2021-2022 കാലഘട്ടത്തിൽ ഒന്നര കൊല്ലത്തോളം കാലം ചിന്ത ഹോട്ടലിൽ താമസിച്ചിരുന്നു. അമ്മയുടെ ആയുർവേദ ചികിത്സയുടെ ഭാഗമായിട്ടായിരുന്നു ഇത്.

എന്നാൽ, താമസ സ്ഥലത്തിന്റെ വാടക യൂത്ത് ആരോപിക്കുന്നത് പോലെ ആയിരുന്നില്ല, പ്രതിമാസം 20,000 മാത്രമായിരുന്നു വാടക എന്ന് ചിന്ത വിശദീകരണം നൽകി. ഗവേഷണ പ്രബന്ധം വിഷയത്തിന് പിന്നാലെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ചിന്താ ജെറോമിനെതിരെ ഉയർന്ന പുതിയ ആരോപണം പാർട്ടിയേയും പ്രതിരോധത്തിലാക്കുന്നു.

 

Print Friendly, PDF & Email

Related posts

Leave a Comment