വിദേശത്ത് സുഖമായി ജീവിക്കാന്‍ കഞ്ചാവ് വില്പന നടത്തി പിടിയിലായി

ഇടുക്കി: പച്ചക്കറിക്കടയിൽ കഞ്ചാവ് വിൽപന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. കമ്പം സ്വദേശി ചുരുളി ചാമി, ഇയാൾക്ക് വാഹനത്തിൽ കഞ്ചാവ് എത്തിച്ച മുരിക്കാശേരി മേലേചിന്നാർ പാറയിൽ ജോച്ചൻ മൈക്കിൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡാൻസാഫ് ടീമും വണ്ടൻമേട് പോലീസും ചേർന്നു നടത്തിയ നീക്കത്തിലൂടെയാണ് ഇരുവരും പിടിയിലായത്. ആവശ്യക്കാരെന്ന വ്യാജേന പച്ചക്കറി കടയിലെത്തിയാണ് ഇരുവരെയും വലയിലാക്കിയത്.

റിസോർട്ടിലെ ആവശ്യത്തിനെന്ന വ്യാജേന നാലു കിലോ കഞ്ചാവ് ആവശ്യപ്പെട്ടാണ് ഡാൻസാഫ് അംഗങ്ങൾ ചുരുളിചാമിയെ സമീപിച്ചത്. ഇയാൾ ജോച്ചനെ ഫോണിൽ ബന്ധപ്പെട്ടു. കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച നിലയിൽ 4.250 കിലോഗ്രാം കഞ്ചാവുമായി ജോച്ചന്‍ എത്ത്കയും പോലീസിന്റെ പിടിയിലാകുകയും ചെയ്തു.

ചുരുളി ചാമിയുടെ കട കേന്ദ്രീകരിച്ച് ലഹരി വിൽപ്പന സജീവമാണെന്ന രഹസ്യവിവരത്തെ തുടർന്ന് ലഹരി വിരുദ്ധ സ്‌ക്വാഡായ ഡാൻസാഫിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു ഇയാൾ. പിടിയിലായ ചിന്നാർ സ്വദേശി ജോച്ചൻ ന്യൂസിലാൻഡിലേക്ക് കുടിയേറാനുള്ള പണത്തിനായാണ് കഞ്ചാവ് വിൽപന നടത്തിയതെന്നാണ് വിവരം. മദ്യപിക്കുകയോ പുകവലിക്കുകയോ ഒരുതരത്തിലുമുള്ള ലഹരിപദാർഥങ്ങൾ ഉപയോഗിക്കാത്തയാളാണ് ജോച്ചൻ. ന്യൂസിലാൻഡിലേക്കു പോകുന്നതിനുള്ള ഇയാളുടെ വിസാ നടപടികൾ അടുത്ത മുതൽ ആരംഭിക്കാനിരിക്കെയാണ് കഞ്ചാവുമായി പിടിയിലായത്.

Print Friendly, PDF & Email

Related posts

Leave a Comment