പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ അശോകന്‍ നാലപ്പാട്ട്‌ സ്‌മാരക വായന അവാര്‍ഡ്‌ 2023

പുന്നയൂര്‍ക്കുളം സാഹിത്യ സമിതി മികച്ച വായനക്കാരന്‌ / വായനക്കാരിക്ക്‌ ജൂണ്‍19 വായനാദിനത്തില്‍ അവാര്‍ഡ്‌ നല്‍കുന്നു. വായിച്ച പുസ്‌തകങ്ങളെക്കുറിച്ചുളള ലഘുവിവരണങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ജേതാവിനെ തിരഞ്ഞെടുക്കുന്നത്‌.

വായിച്ച പുസ്‌തകങ്ങളില്‍ നിന്ന്‌ ആവശ്യമുളള ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയ കുറിപ്പ്‌ ഏപ്രില്‍ 15നു മുന്‍പ്‌ കണ്‍വീനര്‍ പുന്നയൂര്‍ക്കുളം സാഹിത്യ സമിതി, രജിസ്‌റ്റര്‍ നമ്പര്‍ 43/21പുന്നയൂര്‍ക്കുളം തൃശ്ശൂര്‍ ജില്ല 679561എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.

1) വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ 2000 നു ശേഷം പ്രസിദ്ധീകരിച്ച മലയാള ഭാഷയിലുളള കൃതികളാണ്‌ വായനക്കായി പരിഗണിക്കുക.
2) സ്വന്തം കൃതികളുടെ വായനക്കുറിപ്പുകള്‍ മത്സരത്തിനു പരിഗണിക്കുന്നതല്ല.
3) പുന്നയൂര്‍ക്കുളം സാഹിത്യ സമിതി വായന അവാര്‍ഡിനായി മുന്‍ വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച
വായനക്കുറിപ്പുകള്‍ വീണ്ടും പരിഗണിക്കുന്നതല്ല.
4) ഓരോ പുസ്‌തകത്തെക്കുറിച്ചുളള വായനക്കുറിപ്പിനു മുന്‍പ്‌ കൃതിയുടെ പേര്‌, രചയിതാവിന്റെ പേര്‌, പ്രസിദ്ധീകരിച്ച വര്‍ഷം എന്നിവ കൃത്യമായി രേഖപ്പെടുത്തണം.
5) മത്സരത്തിനായി ഓരോ എന്‍ട്രിയുടെയും മൂന്നു കോപ്പികള്‍ വീതം അയക്കേണ്ടതാണ്‌.
6) എന്‍ട്രികള്‍ തിരികെ ലഭിക്കുന്നതിന്‌ വിലാസം എഴുതി സ്‌റ്റാമ്പൊട്ടിച്ച കവര്‍ കൂടെ അയക്കേണ്ടതാണ്‌.
7) പാത്രസൃഷ്ടിയിലേക്ക്‌/ വ്യവഹാരങ്ങളിലേക്ക്‌ വെളിച്ചം വീശുന്ന സൂചനകള്‍ ഉള്‍ക്കൊളളണം.
8) പ്രസക്ത സന്ദര്‍ഭങ്ങളുടെ / പാത്രഭാഷണങ്ങളുടെ ഉദ്ധരണികള്‍ ഉചിതമായിരിക്കും.
വായനാ കുറിപ്പുകളുടെ മൂല്യനിര്‍ണ്ണയത്തിലൂടെ മികച്ച വായനക്കാരെ തിരഞ്ഞെടുക്കും. 10001 രൂപ ക്യാഷ്‌
അവാര്‍ഡും പ്രശംസാ ഫലകവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9447831961/ 8281966402

പുന്നയൂര്‍ക്കുളം സാഹിത്യ സമിതി, കുന്നത്തൂര്‍, പുന്നയൂര്‍ക്കുളം
പിന്‍: 679561, തൃശ്ശൂര്‍ ജില്ല. psspkm 2021@gmail.com

Print Friendly, PDF & Email

Leave a Comment

More News