സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന് നവ വനിതാ നേതൃത്വം; ലൈസി അലക്സ് പ്രസിഡന്റ്

ന്യൂയോര്‍ക്ക്: നാല് പതിറ്റാണ്ടിന്റെ സാമൂഹ്യ സേവന പാരമ്പര്യമുള്ള, ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന്റെ 2023-ലെ ഭാരവാഹികള്‍ ചുമതലയേറ്റ് പ്രവര്‍ത്തനമാരംഭിച്ചു. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള പുതു തലമുറയിലെ അഞ്ചു വനിതാ രത്‌നങ്ങളാണ് ഇക്കൊല്ലം മലയാളി അസോസിയേഷന് ചുക്കാൻ പിടിക്കുന്നത് .

അമേരിക്കയിലെ മലയാളി സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യംകൊണ്ടും സമര്‍പ്പിത സേവനംകൊണ്ടും ഏവര്‍ക്കും സുപരിചിതയായ ലൈസി അലക്സ് ആണ് പ്രസിഡന്റ്. ദേശീയ പ്രസ്ഥാനങ്ങളിലും ആതുരസേവന രംഗത്തും മാധ്യമ-കലാ രംഗത്തും നിറഞ്ഞുനില്‍ക്കുന്ന ലൈസി മുൻ ഫൊക്കാന വനിതാ ചെയർപേഴ്സൺ, ഇന്ത്യൻ നേഴ്സസ് അസ്സോസിയേഷൻ ന്യൂയോർക്ക് ട്രഷറർ, സീറോ മലബാർ കാത്തലിക് കോൺഗ്രസ് ബോർഡ് വൈസ് ചെയർ, മലയാളി അസ്സോസിയേഷൻ കമ്മറ്റി മെംബർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച വ്യക്തിയാണ്.

ഔദ്യോഗിക രംഗത്തും , വിവിധ കല) മേഖലകളിലും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന, സാമൂഹ്യ നേതൃത രംഗത്ത് പ്രവർത്തന പാരമ്പര്യമുള്ള ശ്രീമതി പ്രീനു ജെയിംസ് ആണ് സെക്രട്ടറി .

മികച്ച ഗായികയും , ആധ്യാല്മിക രംഗത്തെ സജീവ സാന്നിധ്യവും ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ന്യൂയോർക് റീജിയൻ വൈസ് പ്രെസിഡന്റുമായ ഡോക്ടർ ഷൈല റോഷിൻ ആണ് ട്രഷറർ .

അസോസിയേഷന്റെ സജീവ പ്രവർത്തകയും മികച്ച കലാകാരിയും ഗായികയുമായ ശ്രീമതി സിൽവിയ ഫൈസൽ വൈസ് പ്രസിഡന്റായും, സംഘടനാപാടവത്തിലും എക്യൂമെനിക്കല്‍ രംഗത്തും മലയാള ഭാഷ അധ്യാപനത്തിലും
വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള ശ്രീമതി ആൻസി മത്തായി ജോയിന്റ് സെക്രട്ടറിയുമായിട്ടുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് 21 അംഗ മാനേജിംഗ് കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്.

സ്ഥാനമൊഴിയുന്ന 2022 വര്‍ഷത്തെ പ്രസിഡന്റ് ജെമിനി തോമസ്സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി ജോസ് എബ്രാഹം വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ അലക്സ് വലിയ വീടൻ വാര്‍ഷിക കണക്കും അവതരിപ്പിച്ചത് ഐകകണ്‌ഠ്യേന പാസാക്കി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഫൈസല്‍ എഡ്വേര്‍ഡ് മുഖ്യ വരണാധികാരിയായിരുന്നു.

നാൽപതാം വാർഷികം ആഘോഷിക്കുന്ന സ്റ്റാറ്റന്‍ഐലന്റിലെ ഇന്ത്യന്‍ സമൂഹത്തിന് പൊതുവെയും, മലയാളി സമൂഹത്തിന് പ്രാത്യേകിച്ചും ഗുണകരമായ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ ഏവരേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ലൈസി അലക്സ് തന്റെ നന്ദി പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു. സാമൂഹ്യ പ്രതിബദ്ധതയോടെ കഴിഞ്ഞനാളുകളില്‍ പ്രവര്‍ത്തിച്ച മലയാളി അസോസിയേഷന്റെ എല്ലാ സംരംഭങ്ങളിലേക്കും എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി പ്രിനു ജെയിംസ് ട്രഷറര്‍ ഷൈലാ റോഷിൻ എന്നിവര്‍ അറിയിച്ചു.

അലക്‌സ് തോമസ്, ഫൈസൽ എഡ്വേര്‍ഡ്, ജോസ് എബ്രാഹം, ജോസ് വർഗ്ഗീസ് , ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ,റോഷിന്‍ മാമ്മൻ,തോമസ് തോമസ് പാലത്തറ, , അലക്സ് വലിയവീടൻ,ബിജു ചെറിയാന്‍ , ജേക്കബ് ജോസഫ് , മനോഹർ തോമസ്, ബെന്നി ചാക്കോ , റോസമ്മ ബാബു , ജിജി എബ്രഹാം , ഏലിയാമ്മ മാത്യു , ജെമിനി തോമസ്( Ex -Officio) എന്നിവരാണ് മാനേജിംഗ് കമ്മിറ്റിയിലെ ഇതര അംഗങ്ങള്‍.

ഈ വർഷത്തെ പ്രവർത്തനോൽഘാടനവും ഇതര പരിപാടികളും സമയ ബന്ധിതമായി നടത്തുവാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു .

Print Friendly, PDF & Email

Leave a Comment

More News