കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കമായി

*എടത്വ* കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനത്തിന് എടത്വയിൽ തുടക്കമായി.

സമ്മേളനത്തിന് മുന്നോടിയായി എടത്വ സെൻ്റ് അലോഷ്യസ് കോളജ് ജംഗ്ഷനിലേക്ക് വമ്പിച്ച പ്രകടനം നടന്നു.

ചെങ്ങന്നൂർ മുതൽ ചേർത്തല വരെയുള്ള 13 ഏരിയ കമ്മിറ്റികളിൽ നിന്നും ആയിരക്കണക്കിന് പ്രതിനിധികൾ പങ്കെടുത്തു.
പ്രകടനത്തിന് ശേഷം 5ന് നമ്പലശ്ശേരി ഷാഹുൽ ഹമീദ് നഗറിൽ (എടത്വ മാർക്കറ്റ്) ചേർന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യാപാരികളെ ആദരിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മുരുകേശ് ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. വിജയകുമാർ ,മണി മോഹൻ, ജില്ലാ പ്രസിഡൻ്റ് പി.സി.മോനച്ചൻ, വൈസ് പ്രസിഡൻ്റ്മാരായ കെ.എക്സ് ജോപ്പൻ, എസ്.ശരത് ,സലീം കെ.എസ്,
സ്വാഗത സംഘം കൺവീനർ എം.എം ഷെരീഫ്, ഏരിയ പ്രസിഡൻ്റ് കെ.ആർ.ഗോപകുമാർ, സെക്രട്ടറി ഫിലിപ്പ് ചെറിയാൻ , ഒ.വി.ആൻ്റണി, കെ.എം മാത്യൂ, മീഡിയ കൺവീനർ ഡോ.ജോൺസൺ വി. ഇടിക്കുള, എൻ.വിജയൻ, എസ്.ശരത്, സി.രാജു, ജിജി സേവ്യർ, ഷാജി കെ.പി, ജമീല പുരുഷോത്തമൻ എന്നിവർ നേതൃത്വം നല്കി.

നാളെ (26ന് ) രാവിലെ 9.30ന് ഒ.അഷറഫ് നഗറിൽ (ചക്കുളത്ത്കാവ് ആഡിറ്റോറിയം) പ്രതിനിധി സമ്മേളനം ആരംഭിക്കും. സമിതി ജില്ലാ പ്രസിഡൻ്റ് പി.സി.മോനിച്ചൻ അധ്യക്ഷത വഹിക്കും. കെ. അൻസിലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് വി.കെ.സി മമ്മദ്കോയ മുഖ്യ പ്രഭാഷണം നടത്തും.വ്യാപാരി വ്യവസായികൾക്ക് മരണാനന്തര സഹായമായി ഉള്ള ‘ആശ്വാസ് പദ്ധതി ‘ അഡ്വ. എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ജോയിൻ്റ് സെക്രട്ടറിമാരായ സി.കെ.വിജയൻ, സീനത്ത് ഇസ്മയേൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൾ വാഹിദ്, റോഷൻ ജേക്കബ്, ആർ രാധാകൃഷ്ണർ ,ട്രഷറാർ ഐ. ഹസ്സൻകുഞ്ഞ് എന്നിവർ പ്രസംഗിക്കും.ജില്ലാ സെക്രട്ടറി ടി.വി. ബൈജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. പുതിയ ജില്ലാ കമ്മറ്റി തെരെഞ്ഞെടുപ്പ് നടക്കും.

Print Friendly, PDF & Email

Related posts

Leave a Comment