മലപ്പുറം : സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ പണം ഇതുവരെ കർഷകർക്ക് നൽകിയിട്ടില്ല. നെല്ല് കർഷകർക്ക് ഉടൻ പണം നൽകണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. പലിശക്കും മറ്റും പണം വായ്പ വാങ്ങിയാണ് കർഷകർ കൃഷി നടത്തുന്നത്, സർക്കാറിൽ നിന്ന് പണം ലഭിക്കാത്തത് കൊണ്ട് അടുത്ത വിള ഇറക്കാൻ കർഷകർ പ്രയാസപ്പെടുകയാണ്. പിച്ചച്ചട്ടിയിൽ നിന്നും കയ്യിട്ട് വാരുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. കർഷകർക്ക് വേഗത്തിൽ പണം നൽകിയില്ലെങ്കിൽ ശക്തമായ ജനകീയ സമരവുമായി മുന്നോട്ട് പോകാൻ വെൽഫയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ്. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, സുഭദ്ര വണ്ടൂർ, വഹാബ് വെട്ടം, നസീറ ബാനു, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഖാദർ അങ്ങാടിപ്പുറം, ഇബ്രാഹിം കുട്ടി മംഗലം, ജംഷീൽ അബൂബക്കർ, ബിന്ദു പരമേശ്വരൻ, നൗഷാദ് ചുള്ളിയൻ എന്നിവർ സംസാരിച്ചു.