വയോധികയ്ക്ക് സംരക്ഷണമൊരുക്കി നവജീവൻ അഭയ കേന്ദ്രം

വയോധികയെ നവജീവൻ ഭാരവാഹികൾ ഏറ്റെടുക്കുന്നു

പത്തനാപുരം : സംരക്ഷിക്കാൻ ആരോരുമില്ലാതെ ദുരിത ജീവിതം നയിച്ച വയോധികയെ നവജീവൻ അഭയ കേന്ദ്രം ഏറ്റെടുത്തു. പത്തനാപുരം നെടുംപറമ്പ് വാർഡിൽ പുവണ്ണാൽ പുരയിടം വീട്ടിൽ ഷെരീഫ ബീവി (80) യെയാണ് ഏറ്റെടുത്തത്. നാട്ടുകാരുടെ കാരുണ്യത്തിലാണ് ഇവരുടെ ജീവിതം മുന്നോട്ട് പോയിരുന്നത്.

ഇവരുടെ ദൈന്യതയാർന്ന ജീവിതം ജനപ്രതിനിധികളാണ് നവജീവൻ ഭാരവാഹികളെ അറിയിച്ചത്. വാർഡ്‌ മെമ്പർ നവാസ്, സാമൂഹിക പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ നവജീവൻ അഭയ കേന്ദ്രം പി.ആർ. ഒ അനീസ് റഹ് മാൻ വെൽഫെയർ ഓഫീസർ ഷാജിമു എന്നിവർ വീട്ടിലെത്തിയാണ് ഇവരെ ഏറ്റെടുത്തത്.

Print Friendly, PDF & Email

Related posts

Leave a Comment