മുഖ്യമന്ത്രിയ്ക്കായി ഇരട്ട എഞ്ചിന്‍ ഹെലിക്കോപ്റ്റര്‍; കരാര്‍ ചിപ്സണ്‍ എയര്‍‌വേയ്സിന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ വാടക കരാർ വീണ്ടും ചിപ്‌സൺ എയർവേയ്‌സിന്. 25 മണിക്കൂറിന് 80 ലക്ഷം രൂപയ്ക്ക് കരാർ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കഴിഞ്ഞ വർഷവും ടെൻഡർ ലഭിച്ച കമ്പനി 20 മണിക്കൂറിന് 80 ലക്ഷം എന്ന വ്യവസ്ഥ മുന്നോട്ടു വയ്ക്കുകയായിരുന്നു. എന്നാൽ തുടർ ചർച്ചയിൽ 25 മണിക്കൂറിന് 80 ലക്ഷം രൂപ എന്ന കരാറിലേക്കെത്തി. പിന്നീടുള്ള ഓരോ മണിക്കൂറിനും സർക്കാർ 90,000 രൂപ അധികം നൽകണം എന്നാണ് നിബന്ധന.

ആറ് സീറ്റുകളുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്റർ മൂന്നു വര്‍ഷത്തേക്ക് വാടകയ്‌ക്കെടുക്കും. അവയവദാനത്തിനും രോഗികളുടെ ഗതാഗതത്തിനും മുൻഗണന നൽകുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ദുരന്ത നിവാരണം, വിഐപി യാത്ര, മാവോയിസ്റ്റ് പരിശോധന എന്നിവയ്ക്കും ഹെലികോപ്റ്റർ ഉപയോഗിക്കും.

Print Friendly, PDF & Email

Leave a Comment

More News