സോളിഡാരിറ്റി മേഖല പ്രവർത്തക സംഗമം സംഘടിപ്പിച്ചു

വണ്ടൂർ : യുവതയുടെ അഭിമാനസാക്ഷ്യം എന്ന തലക്കട്ടിൽ സോളിഡാരിറ്റി മേഖല പ്രവർത്തക സംഗമം സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സാലിഹ് ടി പി പോളിസി വിശദീകരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറിയേറ്റ് അംഗം അബ്ദു റഹ്മാൻ, സമീർ കാളികാവ്, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്‌ ഡോ അബ്ദുൽ ബാസിത് പി പി, ജില്ലാ സെക്രട്ടറിമാരായ ജസീം സുൽത്താൻ, അബ്ദുൽ വാഹിദ്, യാസിർ കൊണ്ടോട്ടി, സെക്രട്ടറിയേറ്റ് അംഗങ്ങളായ സഫീദ് പാലപ്പറ്റ യുസ്‌ർ ചോലക്കൽ എന്നിവർ വിവിധ സെക്ഷനിൽ സംസാരിച്ചു. വണ്ടൂർ വിമൻസ് ഇസ്ലാമിക കോളേജിലാണ് പ്രവർത്തക സംഗമം നടന്നത്

Print Friendly, PDF & Email

Related posts

Leave a Comment