ഉംറയുടെ മറവില്‍ സ്വര്‍ണ്ണ കടത്ത്; കരിപ്പൂരില്‍ നാലു പേരെ കസ്റ്റംസ് പിടികൂടി

മലപ്പുറം: കരിപ്പൂരിൽ ഉംറ തീർഥാടനത്തിന്റെ മറവിൽ സ്വർണം കടത്താൻ ശ്രമിച്ച നാലംഗസംഘം കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം ഊരകം മേൽമുറി സ്വദേശി ഷുഹൈബ്, വയനാട് മേപ്പാടി സ്വദേശി യൂനുസ് അലി, കാസർകോട് സ്വദേശി അബ്ദുൾ ഖാദർ, മലപ്പുറം അരിമ്പ്ര സ്വദേശി മുഹമ്മദ് സുഹൈൽ എന്നിവരാണ് മൂന്നര കിലോ സ്വർണവുമായി പിടിയിലായത്. ഉംറ പാക്കേജിന്റെ ചെലവ് വഹിക്കുന്ന സംഘമാണ് ഇവരെന്ന് കസ്റ്റംസ് അറിയിച്ചു.

പിടിയിലായവരിൽ രണ്ടുപേർ കോഴിക്കോട് കാരന്തൂർ മർക്കസ് വിദ്യാർത്ഥികളാണ്. ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നാണ് ഇവർ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്.

കഴിഞ്ഞ ദിവസവും കരിപ്പൂരിൽ രണ്ടുകോടി രൂപ വിലമതിയ്ക്കുന്ന സ്വർമം പിടികൂടിയിരുന്നു. ഹാൻഡ് ബാഗിലും സോക്‌സിലും മലദ്വാരത്തിലുമായി സ്വർണം കടത്തിയ നാലുപേരാണ് നാലു വ്യത്യസ്ത കേസുകളിലായി പിടിയിലായത്.

Print Friendly, PDF & Email

Leave a Comment

More News