ഗുജറാത്ത് കലാപം: തെളിവുകളുടെ അഭാവത്തിൽ 27 പ്രതികളെ കോടതി വെറുതെ വിട്ടു

വഡോദര: ഗുജറാത്ത് കലാപക്കേസിൽ പഞ്ച്മഹൽ ജില്ലയിലെ ഹലോലിലെ സെഷൻസ് കോടതി 2002-ലെ ഗോധ്ര കലാപത്തിനു ശേഷമുള്ള അക്രമ കേസുകളിൽ 27 പേരെ വെറുതെ വിട്ടു. 39 പ്രതികളിൽ 12 പേരും കേസിന്റെ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. അതേസമയം, തെളിവുകളുടെ അഭാവത്തിൽ 27 പ്രതികളെ കോടതി വെറുതെവിട്ടു.

2022 മാർച്ച് 1 ന് പഞ്ച്മഹൽ ജില്ലയിലെ കലോൽ പോലീസ് സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും കൂട്ടക്കൊലകളും കൂട്ടബലാത്സംഗങ്ങളും അക്രമ സംഭവങ്ങളും നടന്നിരുന്നു. ഈ കുറ്റകൃത്യങ്ങളിൽ പോലീസിൽ പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. അക്കാലത്ത് രജിസ്റ്റർ ചെയ്ത എട്ട് വ്യത്യസ്ത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കോടതി വിധി പറഞ്ഞതായി പ്രതിഭാഗം അഭിഭാഷകൻ വിജയ് പഥക് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ കുറ്റകൃത്യങ്ങളിൽ കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, കൂട്ടബലാത്സംഗം, കലാപം, തീവെപ്പ്, തെളിവ് നശിപ്പിക്കൽ എന്നിവ ഈ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നു.

Print Friendly, PDF & Email

Related posts

Leave a Comment