മദ്യപിച്ച് ഡൽഹി-ബെംഗളൂരു ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : ഡൽഹി-ബെംഗളൂരു ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി ഡോർ ഫ്ലാപ്പ് തുറക്കാൻ ശ്രമിച്ചതിന്  മദ്യപിച്ചെത്തിയ 40കാരനെതിരെ കേസെടുത്തതായി ഇൻഡിഗോയുടെ ഔദ്യോഗിക അറിയിപ്പ്.

വെള്ളിയാഴ്ച രാവിലെ 7:56 ന് ഐജിഐ എയർപോർട്ടിൽ നിന്ന് 6E 308 നമ്പർ വിമാനത്തിലാണ് സംഭവം.

“ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് 6E 308 വിമാനത്തിൽ യാത്ര ചെയ്ത ഒരു യാത്രക്കാരൻ മദ്യപിച്ച നിലയിൽ എമർജൻസി എക്സിറ്റിന്റെ ഫ്ലാപ്പ് തുറക്കാൻ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ, വിമാനത്തിലെ ജീവനക്കാർ ക്യാപ്റ്റനെ അറിയിക്കുകയും യാത്രക്കാരന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. വിമാനത്തിന്റെ സുരക്ഷിതമായ പ്രവർത്തനത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായില്ല,” സംഭവത്തെക്കുറിച്ച് എയർലൈൻസ് പറഞ്ഞു.

ബെംഗളൂരുവിലെത്തിയ യാത്രക്കാരനെ സിഐഎസ്എഫിന് കൈമാറി. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Print Friendly, PDF & Email

Related posts

Leave a Comment