മൂന്നര പതിറ്റാണ്ടിനുള്ളിൽ ഈസ്റ്റർ ദിനത്തിൽ സഹോദരങ്ങളുടെ ആദ്യ സംഗമം

തലവടി:ഇരുളിനെ തകർത്ത് പ്രതീക്ഷയുടെ പൊൻവെളിച്ചമായി ഈസ്റ്റർ ലോകമെമ്പാടും ആഘോഷിച്ചപ്പോൾ മൂന്നര പതിറ്റാണ്ടിനുള്ളിൽ ഈസ്റ്റർ ദിനത്തിൽ സഹോദരങ്ങളുടെ ആദ്യ സംഗമം വ്യത്യസ്ത അനുഭവമായി.

ആനപ്രമ്പാൽ തെക്ക് വാലയിൽ ബെറാഖാ ഭവനിൽ പൊതുപ്രവർത്തകൻ ഡോ.ജോൺസൺ വി.ഇടിക്കുളയും മൂത്ത സഹോദരി ആലീസ് ജോണും തമ്മിൽ 19 വയസ്സിന് വ്യത്യാസം ഉണ്ട്.സഹോദരി ഗുജറാത്തിൽ അഹമ്മദാബാദിൽ സ്ഥിരതാമസം ആയിട്ട് വർഷം 50 കഴിഞ്ഞു.പല തവണ കേരളത്തിലെത്തിയിട്ടുണ്ടെങ്കിലും 35 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് ഈസ്റ്റർ ദിനത്തിൽ തറവാട്ടിൽ ഒത്തുകൂടുന്നത്.

ഈസ്റ്റർ വിഭവങ്ങൾ എല്ലാം തയ്യാറാക്കിയെങ്കിലും ഭർത്താവിൻ്റെ സഹോദരിയുടെ ഇഷ്ടവിഭവമായ കപ്പയും മീനും കൂടി സൗദ്യയിൽ നിന്ന് എത്തിയ ആരോഗ്യ പ്രവർത്തകയായ ജിജിമോൾ ജോൺസൺ തയ്യാറാക്കിയിരുന്നു.ചെറുമകനോടൊപ്പം എത്തിയ ആലീസ് ജോൺ പഴയകാല അനുഭവങ്ങൾ പരസ്പരം പങ്ക് വെച്ച് ഈസ്റ്റർ ദിനം ചെലവിട്ടത് ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നുവെന്നും മാതാപിതാക്കൾ തറവാട്ടിൽ ഇല്ലെന്നുള്ള അവസ്ഥ വലിയ ശൂന്യതയാണ് നല്കുന്നതെന്ന് അവർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News